മലപ്പുറം: എടവണ്ണയിൽ പതിനൊന്നുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. കുട്ടി മലകയറിയിട്ടുണ്ടാവുമെന്ന അഭ്യൂഹം ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തി.പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പാറക്കൽ അഭിലാഷിന്റെ മകൻ ആദർശിനെയാണ് കാണാതായത്.
വീടിന് സമീപത്തെ മലമുകളിലേക്ക് കുട്ടി കയറിയതായി ചിലർ സംശയം പ്രകടിപ്പിച്ചതോടെ തിരച്ചിൽ ആ വഴിക്കാക്കി. അതിനിടെ കുട്ടിയെ അന്വേഷിച്ചിറങ്ങിയവരിൽ ഒരാളെ പാമ്പ് കടിച്ചു.കെടി ബഷീർ എന്നയാളെയാണ് പാമ്പ് കടിച്ചത്.
ഏഴ് മണിയോടെ കാണാതായ കുട്ടിയെ പിന്നാട് പതിനൊന്നുമണിയോടെ വീടിനു സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്.
Comments