എല്ലാം തകർന്ന് നിന്നപ്പോൾ മാലാഖയെപ്പോലെ ഒരു പെണ്ണ് കടന്നുവന്നു; ദിനേഷ് കാർത്തിക്കെന്ന പോരാളി അവിടെ പുനർജനിച്ചു
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

എല്ലാം തകർന്ന് നിന്നപ്പോൾ മാലാഖയെപ്പോലെ ഒരു പെണ്ണ് കടന്നുവന്നു; ദിനേഷ് കാർത്തിക്കെന്ന പോരാളി അവിടെ പുനർജനിച്ചു

ജയറാം ഗോപിനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 04:35 pm IST
Facebook
Twitter
WhatsAppTelegram

പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രിയപത്നിക്ക്, തന്റെ സഹപ്രവർത്തകനുമായി extra marital affair ഉണ്ടെന്ന സത്യം, ഒരു വ്യക്തി അറിയാതെ പോവുകയും, എന്നാൽ അയാൾ ജോലി ചെയ്യുന്ന സ്ഥലത്ത് എല്ലാവർക്കും ആ ബന്ധത്തെ കുറിച്ച് അറിയുകയും ചെയ്യുന്ന ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിക്കേ. താൻ പരിഹസിക്കപ്പെടുകയാണെന്ന് പോലും തിരിച്ചറിയാതെ, തന്റെ ജോലി സ്ഥലത്ത് പലരുടെയും മുനവെച്ചുള്ള പരിഹാസങ്ങൾക്ക് എത്രയോ തവണ അയാൾ പാത്രമായിട്ടുണ്ടാവാം.

തന്റെ പത്നി ഗർഭിണിയാണെന്നും അവളുടെ വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ തന്റെ സഹപ്രവർത്തകനാണെന്നും പത്നിയുടെ വായിൽ നിന്ന് കേൾക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ അവസ്ഥയെ കുറിച്ചോർത്തു നോക്കിക്കേ.

ഈ അവസ്ഥയിലൂടെ എല്ലാം കടന്നുപോയ ഒരു മനുഷ്യനുണ്ട്. പ്രൊഫഷണൽ ലൈഫിലും, പേഴ്സണൽ ലൈഫിലും ഒരുപോലെ അപമാനിതനായ ഒരു മനുഷ്യൻ. അയാളുടെ പേര് ദിനേശ് കാർത്തിക് എന്നാണ്. DK യുടെ ജീവതത്തിലെ വില്ലന്റെ പേര് മുരളി വിജയ് എന്നായിരുന്നു. DK ക്യാപ്റ്റനായിരുന്ന തമിഴ്നാട് രഞ്ജി ടീമിലെ സഹകളിക്കാരൻ. ആദ്യം മുരളി വിജയ്, DK യുടെ പത്നിയെ സ്വന്തമാക്കി, പിന്നലെ തമിഴ്നാട് രഞ്ജി ടീമിന്റെ ക്യാപ്റ്റൻസി.

ചെന്നൈയ്‌ക്കു ഒരു IPL ടീം ഉണ്ടായപ്പോൾ, മുരളി വിജയ് അവിടെ മിന്നും താരമായി. ഒരു കാലത്ത് DK യ്‌ക്ക് സ്വന്തമായിരുന്ന ഇന്ത്യൻ ടെസ്റ്റ്‌ ടീമിലെ ഓപ്പണറുടെ സ്ഥാനവും മുരളി വിജയ് സ്വന്തമാക്കി. പേഴ്‌സണൽ ലൈഫിലും, പ്രൊഫഷണൽ ലൈഫിലും എല്ലാം നഷ്ടപെട്ട് അപമാനിതനായ DK ഒരുപക്ഷെ രാമായണത്തിലെ വൈദ്ദേഹിയെ പോലെ ഭൂമി പിളർന്നു അന്തർധാനം ചെയ്യാൻ സാധിച്ചിരുന്നെങ്കിലെന്നു ഒരുവേള ആഗ്രഹിച്ചിരുന്നിരിക്കാം.

താളം തെറ്റിയ DK യുടെ ജീവിതത്തിനെ നേർവഴിയിലേക്ക് നയിക്കാൻ, റിക്കി പോണ്ടിങ്ങിന്റെ ജീവിതത്തിലെ റിയാന ക്യാൻറ്ററിനെ പോലെ, ആൻഡ്രേ അഗാസിയുടെ ജീവിതത്തിലെ സ്റ്റെഫി ഗ്രാഫിനെ പോലെ, മാലാഖയെ പോലൊരു പെണ്ണ് അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ദീപിക പള്ളിക്കൽ. ഇന്ത്യയുടെ നാഷണൽ സ്‌ക്വാഷ് പ്ലയെർ. ദീപികയുടെ പ്രചോദനത്താൽ, DK ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തി, ഇന്ത്യൻ വൈറ്റ് ബോൾ ടീമിൽ തിരികെയ്യെത്തി. നിദാസ് ട്രോഫി ഫൈനലിൽ എന്നെന്നും ഓർമ്മിക്കാനൊരു ഇന്നിങ്സ് കളിച്ചു. 2019 ലെ ODI വേൾസ് കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി.

എന്നാൽ പ്രായവും, IPL ലെ ഫോമും DK യ്‌ക്ക് എതിരായിരുന്നു. ധോണിയുടെ പിൻഗാമി എന്ന നിലയിലേക്കുള്ള റിഷഭ് പന്തിന്റെ വളർച്ചയും അയാളുടെ പ്രതീക്ഷകളുടെ വാതിലുകൾ കൊട്ടിയടച്ചു. അയാളുടെ ജീവിത പങ്കാളിയായി മാറികഴിഞ്ഞിരുന്ന ദീപിക അവിടെയും അയാളുടെ വഴികാട്ടിയായി. അയാളുടെ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയ ശേഷം, കളിക്കളത്തിൽ തിരികെയെത്തി 2022 ലെ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണങ്ങൾ നേടി, അസാധ്യമായതൊന്നുമില്ലെന്ന്‌ അവർ അയാൾക്ക്‌ കാണിച്ചു കൊടുത്തു.

ദീപശിഖയിൽ നിന്ന് പകർന്നു കിട്ടിയ അഗ്നിനാളം പോലെ ദീപികയുടെ നേട്ടം അയാളിൽ ഒരു ഉൽപ്രേരകമായി വർത്തിച്ചു. അഞ്ചര കോടി രൂപയ്‌ക്കു തന്നെ സ്വന്തമാക്കിയ RCB യ്‌ക്ക് വേണ്ടി അയാൾ കായ്കൽപ്പം ചെയ്ത് ജരാനരകൾ ഉപേക്ഷിച്ച് യുവത്വം വീണ്ടെടുത്തു.
ഇരുപത്തിയൊന്നിന്റെ ചുറുചുറുക്കോടെ അയാൾ RCB യുടെ ചുവപ്പും കറുപ്പും കലർന്ന ജഴ്സിയിൽ ക്രീസിൽ താണ്ടവമാടിയപ്പോൾ, ഏത് ലക്ഷ്യവും അയാൾക്ക്‌ മുൻപിൽ ചെറുതാണ് എന്ന് ക്രിക്കറ്റ് ലോകത്തിന് തോന്നി തുടങ്ങി. ഓസ്ട്രേലിയയിലേക്ക് പറക്കുന്ന ഇന്ത്യൻ ലോകകപ്പ് ടീമിൽ ഫിനിഷറായി തന്റെ പേര് അയാൾ ആലേഖനം ചെയ്ത് കൊണ്ടിരിക്കുകയാണ്.

അയാൾക്ക്‌ പ്രചോദനമായി, കരുത്തായി ദീപിക കൂടെതന്നെയുണ്ട്. പഴമൊഴി പറയുന്നതുപോലെ, വിജയിച്ച പുരുഷന്റെ പിന്നിൽ നിൽക്കുന്ന സ്ത്രീയായിട്ടല്ല. വിജയിക്കുന്ന പുരുഷന്റെ കൈപിടിച്ച് വഴികാട്ടി കൂടെ നിൽക്കുന്ന സ്ത്രീയായിട്ട്.
History tells “Behind every sucessfull man, there is a woman”. History was wrong.
“Woman is not behind the man, she is with him.. holding his hand.. Inspiring him to success.

ജയറാം ഗോപിനാഥ്
(Inspired by an English Article by Govindas Swaminath Rangathanathan)

https://www.facebook.com/jayaram.vg.5/posts/5283955441663937

Tags: IPLviralSpecialdinesh karthikFacebook Postviral post
Share
Tweet
SendShare

More News from this section

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

Latest News

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies