പണ്ട് കശ്മീരിൽ, ഇപ്പോൾ കേരളത്തിൽ; ആരാധനാലയങ്ങൾ മതതീവ്രവാദികൾ ദുരുപയോഗപ്പെടുത്തുന്നു; മതനേതാക്കളും സിപിഎമ്മും കോൺഗ്രസും എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പണ്ട് കശ്മീരിൽ, ഇപ്പോൾ കേരളത്തിൽ; ആരാധനാലയങ്ങൾ മതതീവ്രവാദികൾ ദുരുപയോഗപ്പെടുത്തുന്നു; മതനേതാക്കളും സിപിഎമ്മും കോൺഗ്രസും എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 12:57 pm IST
FacebookTwitterWhatsAppTelegram

മാവേലിക്കര: പണ്ട് കശ്മീരിൽ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മതഭീകരവാദികൾക്ക് ആരാധനാലയങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയുന്നുവെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ ശരിയായ അന്വേഷണം നടത്തണമെന്നും മുസ്ലീം പളളികൾ എസ്ഡിപിഐക്കാർക്ക് വിഹരിക്കാനുളള സ്ഥലമായി ആരാണ് മാറ്റുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

പാലക്കാട്ടെ പ്രധാനപ്പെട്ട മുസ്ലീം പളളിയിൽ വെച്ചാണ് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്തതും കൊലപാതകികൾ ഗൂഢാലോചന നടത്തിയതും. കൊലയ്‌ക്ക് ശേഷം അക്രമികൾ ആയുധങ്ങളും ഫോണുകളും കൊണ്ടുപോയി തിരിച്ചേൽപിച്ചതും ഇവിടെയാണ്. ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് മത നേതാക്കൾ മൗനം പാലിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. മാവേലിക്കരയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ആരാധന നടത്തുന്ന, മുസ്ലീം സമൂഹത്തിന്റെ പൊതുവേദിയായിട്ടുളള അവരുടെ പളളികൾ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾക്ക് എങ്ങനെയാണ് അവരുടെ താവളമാക്കി മാറ്റാൻ സാധിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സർക്കാർ ഗൗരവത്തോടെ എടുക്കേണ്ട കാര്യമാണിത്. എന്തുകൊണ്ടാണ് പോലീസ് അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാത്തതെന്നും എന്താണ് സിപിഎമ്മും കോൺഗ്രസും അതേക്കുറിച്ച് ഒന്നും പറയാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

സമാധാന പ്രേമികളായ മതനേതാക്കൾ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഇടപെടാത്തതെന്നും ആരാധനാലയങ്ങളെ ആയുധപുരകളാക്കുകയും തീവ്രവാദികളുടെ പരിശീലന കേന്ദ്രങ്ങളാക്കുകയും ഏറ്റവും പ്രാകൃതമായ നടപടിയാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കേസിൽ ശംഖുവാർതോട് പള്ളി ഇമാം സദ്ദാം ഹുസൈൻ ഉൾപ്പെടെയുളളവരെയാണ് കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തത്. ശംഖുവാർതോട് പള്ളി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

Tags: BJP keralaK Surendranകെ. സുരേന്ദ്രൻsrinivas murderപോപ്പുലർ ഫ്രണ്ട് തീവ്രവാദികൾഎസ്ഡിപിഐ
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies