പൂരത്തിനുളള ഒരുക്കങ്ങൾ കൊട്ടിക്കയറുന്നു; സ്വരാജ് റൗണ്ടിൽ ആഘോഷമായി പാറമേക്കാവ് പൂരപ്പന്തലിന്റെ കാൽനാട്ട് കർമ്മം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂരത്തിനുളള ഒരുക്കങ്ങൾ കൊട്ടിക്കയറുന്നു; സ്വരാജ് റൗണ്ടിൽ ആഘോഷമായി പാറമേക്കാവ് പൂരപ്പന്തലിന്റെ കാൽനാട്ട് കർമ്മം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 12:54 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കൊറോണയുടെ നിയന്ത്രണങ്ങൾ നൽകിയ ഇടവേളയ്‌ക്ക് ശേഷം വന്നെത്തിയ പൂരത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് തൃശൂർ. പൂരത്തിന്റെ ഒരുക്കങ്ങൾ അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു. രാവിലെ സ്വരാജ് റൗണ്ടിൽ നടന്ന പാറമേക്കാവ് വിഭാഗത്തിന്റെ പൂരം പന്തലിന്റെ കാൽ നാട്ട് കർമ്മം പൂരത്തിന്റെ വരവറിയിക്കുന്ന ആഘോഷമായി.

പാറമേക്കാവ് വിഭാഗം മണികണ്ഠനാലിൽ നിർമിക്കുന്ന പന്തലിന്റെ കാൽ നാട്ട് ആണ് നടന്നത്. രാവിലെ എട്ടരക്ക് പാറമേക്കാവ് ക്ഷേത്രം മേൽശാന്തി കാരെക്കാട്ട് രാമൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ഭൂമി പൂജയ്‌ക്ക് ശേഷം ദേവസ്വം ഭാരവാഹികളും തട്ടകക്കാരും ചേർന്നാണ് പന്തലിന് കാൽ നാട്ടിയത്. ഇതോടെ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ പൂരത്തിനുള്ള ഒരുക്കങ്ങളിലേയ്‌ക്ക് ദേവസ്വങ്ങളും തട്ടകങ്ങളും കടന്നു.

തിരുവമ്പാടി വിഭാഗം നിർമിക്കുന്ന പന്തലുകളുടെ കാൽനാട്ട് 28ന് നടക്കും. നടുവിലാലിലും നായ്‌ക്കനാലിലുമാണ് തിരുവമ്പാടി പന്തലുകൾ നിർമിക്കുക. തൃശൂർ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടിൽ പന്തലുകൾ നിർമിക്കുക. ഇന്നലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പൂരവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിച്ചതോടെ ദേവസ്വങ്ങളും സജീവമായി.

കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ അടച്ചിടലിനു ശേഷമെത്തിയ പൂരത്തെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് തൃശ്ശൂർക്കാർ. ഇരു വിഭാഗങ്ങളും മറ്റ് ഘടകപൂരങ്ങളും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് പാറമേക്കാവ് ദേവസ്വം അധികൃതർ വ്യക്തമാക്കി.

സുരക്ഷിതമായ പൂരത്തിനാണ് ഇക്കുറി ലക്ഷ്യമിടുന്നത്. പൂരം കാണാൻ വരുന്നവർ അത് ആസ്വദിക്കുകയും അപകടമില്ലാതെ തിരിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യം ഒരുക്കും. മുൻവർഷങ്ങളെക്കാൾ 40 ശതമാനത്തോളം തിരക്ക് ഉയരുമെന്നാണ് വിലയിരുത്തലെന്നും അതിനുളള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags: thrissur pooramതൃശൂർ പൂരംപാറമേക്കാവ് ദേവസ്വം
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies