മൂന്ന് മുഖങ്ങൾ ഉണ്ടായ മനുഷ്യൻ; ഒരു മുഖം മറ്റൊരാളുടെ; റിച്ചാർഡ് നോറിസിൻറെ അമ്പരപ്പിക്കുന്ന ജീവിതം..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൂന്ന് മുഖങ്ങൾ ഉണ്ടായ മനുഷ്യൻ; ഒരു മുഖം മറ്റൊരാളുടെ; റിച്ചാർഡ് നോറിസിന്റെ അമ്പരപ്പിക്കുന്ന ജീവിതം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 09:45 pm IST
FacebookTwitterWhatsAppTelegram

നിങ്ങൾക്കെല്ലാം എത്ര മുഖങ്ങൾ ഉണ്ടായിട്ടുണ്ട്.. ? ആ ചോദ്യം തന്നെ അസംബന്ധമാണല്ലേ.. പ്ലാസ്റ്റിക് സർജറിയൊന്നും ചെയ്യാത്തിടത്തോളം ഒരാൾക്ക് ഒരു മുഖമേ ഉണ്ടാകൂ.. എന്നാൽ ജീവിതത്തിൽ മൂന്ന് മുഖങ്ങൾ അണിയേണ്ടി വന്ന ഒരു മനുഷ്യനുണ്ട്.. അതിലൊരു മുഖം മരിച്ചുപോയ മറ്റൊരു വ്യക്തിയുടെ.. റിച്ചാർഡ് നോറിസ്സ് എന്ന വ്യക്തിയുടെ, കേട്ടാൽ ഏറെ ആശയക്കുഴപ്പം തോന്നുന്ന ജീവിത കഥയാണിത്.. അവിശ്വസനീയമായ ആ കഥ അറിയാം..

ശാസ്ത്രലോകം കൈവരിച്ച പുരോഗതിയുടെ ബലത്താൽ ജീവിതത്തിലേക്ക് തിരിച്ചുവന്നയാളാണ് റിച്ചാർഡ് നോറിസ്. ലോകത്തിലാദ്യമായി മുഖം മുഴുവൻ ട്രാൻസ്പ്ലാന്റ് ചെയ്ത വ്യക്തി കൂടിയാണ് ഇദ്ദേഹം. പാർഷ്യൽ ഫേസ് ട്രാൻസ്പ്ലാന്റ് എല്ലാ പലപ്പോഴും നടന്നിട്ടുണ്ടെങ്കിലും കഴുത്ത് ഉൾപ്പെടെ മുഖം മുഴുവനായും മാറ്റി വെച്ച ആദ്യമനുഷ്യനാണ് റിച്ചാർഡ്.

1998ൽ നിറത്തോക്ക് തന്റെ മുഖത്തേക്ക് പൊട്ടിത്തെറിച്ചതോടെയാണ് റിച്ചാർഡിന്റെ ജീവിതം മാറിമറിയുന്നത്. അദ്ദേഹം സ്വയം വെടിവെച്ചതാണെന്നും അപകടം സംഭവിച്ചതാണെന്നുള്ള രണ്ട് വാദങ്ങളുമുണ്ട്. 21-ാം വയസിൽ സംഭവിച്ച ആ അപകടത്തിൽ റിച്ചാർഡിന്റെ മുഖം പൂർണമായും നഷ്ടപ്പെട്ടു. കണ്ണ്, മൂക്ക്, പല്ല്, നാക്ക്, ചുണ്ട്, മുഖത്തെ പേശികൾ, താടിയെല്ലുകൾ തുടങ്ങി എല്ലാ അവയവങ്ങളും ഗൺഷോട്ടിലൂടെ തകർക്കപ്പെട്ടു.

ആശുപത്രിയിലെത്തിച്ച റിച്ചാർഡിനെ ഏറെ നേരത്തെ ശസ്ത്രക്രിയയ്‌ക്ക് ഒടുവിൽ ഒരു താൽകാലിക മുഖം ഡോക്ടർമാർ വെച്ചുകൊടുത്തു. എന്നാൽ ഈ മുഖവുമായി പുറത്തിറങ്ങാനും പൊജുജനത്തെ അഭിമുഖീകരിക്കാനും റിച്ചാർഡിന് ഏറെ ബുദ്ധിമുട്ടായിരുന്നു. വികൃതമായ മുഖമാണ് തനിക്കുള്ളതെന്ന് റിച്ചാർഡ് വിശ്വസിച്ചു. പകൽ സമയം പുറത്തിറങ്ങാതെയായി. മുഖംമൂടി ധരിച്ച് മാത്രം രാത്രി പുറത്തിറങ്ങി. അതിലുപരി അവയവങ്ങൾ ഇല്ലാത്തതിനാൽ റിച്ചാർഡിന് ഗന്ധം അറിയുവാനോ ആഹാരത്തിന്റെ രുചി അറിയുവാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല..

അങ്ങനെ തന്റെ ജീവിതം മാറ്റിമറിച്ച രണ്ടാമത്തെ മുഖവുമായി ഒരു നിമിഷം പോലും തുടരാനാകില്ലെന്ന അവസ്ഥയിലായി റിച്ചാർഡ്. നാളുകൾ കഴിഞ്ഞപ്പോൾ റിച്ചാർഡിനെ തേടി ഒരു മെഡിക്കൽ മിറാക്കിൾ വന്നെത്തി. റിച്ചാർഡിന് പുതിയ മുഖം വെച്ചുപിടിപ്പിക്കാം.. പൂർണമായും ഫേസ് ട്രാൻസ്പ്ലാന്റ് ചെയ്യുന്ന ഡോക്ടർമാരുടെ ചരിത്രത്തിലെ തന്നെ ആദ്യ പരീക്ഷണം.

ഇതിനായി വാഹനമിടിച്ച് കൊല്ലപ്പട്ട ജോഷ്വാ എന്ന യുവാവിന്റെ മുഖം റിച്ചാർഡിന് ലഭിച്ചു. ഏറെ വേദനയോടെയാണെങ്കിലും തന്റെ മകനെ മറ്റൊരു വ്യക്തിയിലൂടെ കാണാമല്ലോ എന്നോർത്ത് ആ ജോഷ്വായുടെ മാതാപിതാക്കൾ ശസ്ത്രക്രിയയ്‌ക്ക് സമ്മതിച്ചു. അങ്ങനെ മേരിലാൻഡ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ 150 ഓളം ഡോക്ടർമാരുട സംഘം ചേർന്ന് നിർണായമായ ആ ശസ്ത്രക്രിയ നടത്തി. 36 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്ക് ഒടുവിൽ റിച്ചാർഡിന് മൂന്നാമെത്തെ മുഖം ലഭിച്ചു.

15 കൊല്ലത്തോളം സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന റിച്ചാർഡ് മൂന്നാമത്തെ മുഖത്തിലൂടെ പുതിയ ജീവിതം നേടുകയായിരുന്നു. ചൂണ്ടും പല്ലുകളും ഒന്നും ഇല്ലാതിരുന്നതിനാൽ ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിച്ച് ശീലിച്ചുവന്ന റിച്ചാർഡിന് ഒുവിൽ മുഖത്തുണ്ടാകേണ്ട എല്ലാ അവയവങ്ങളും ലഭിച്ചു. നാക്ക് വെച്ചുപിടിപ്പിച്ചതിനാൽ സംസാരിക്കാൻ തുടങ്ങി. ജീവിതം സാധാരണ നിലയിലായി. എങ്കിലും അത്യധികം സങ്കീർണമായ ശസ്ത്രക്രിയ പിന്നിട്ടതിനാൽ ജീവിതകാലം മുഴുവൻ പിന്തുടരേണ്ട മരുന്നുകൾ റിച്ചാർഡിനുണ്ട്.

മുഖത്ത് ഇത്രയേറെ അവയവങ്ങൾ തുന്നിച്ചേർക്കപ്പെട്ട മറ്റൊരു ശരീരം അതിന് മുമ്പ് ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് റിച്ചാർഡ് നോറിസ് ചരിത്രത്തിന്റെ ഭാഗമായത്. ദ ടു ഫെയ്‌സ് ഓഫ് റിച്ചാർഡ് എന്ന പേരിൽ അദ്ദേഹം പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. 45 വയസായി ഇന്ന് റിച്ചാർഡിന്. ആരോഗ്യത്തോടെ സന്തോഷവാനായി കഴിയുകയാണ് അദ്ദേഹം..

ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies