പാലക്കാട്: മുലപ്പാല്‍ നല്‍കി അമ്മയ്‌ക്ക് സമീപം കിടത്തിയിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കടമ്പഴിപ്പുറത്താണ് ദാരുണ സംഭവം. വെട്ടംപറമ്പത്ത് കിഴക്കേതില്‍ കൃഷ്ണകുമാര്‍-സുമിഷ ദമ്പതികളുടെ മകന്‍ യുവാന്‍ ആണ് മരിച്ചത്. അര്‍ധരാത്രിയോടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ ശേഷം അമ്മയ്‌ക്ക് സമീപം തന്നെ കിടത്തുകയായിരുന്നു.
രാവിലെ ഏഴുമണിയായിട്ടും കുഞ്ഞ് ഉണരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ തുടര്‍നടപടികള്‍ പൊലീസ് സ്വീകരിച്ചുവരികയാണ്.















