അഹമ്മദാബാദ് : പ്രധാനമന്ത്രിയേയും, ബിജെപിയേയും പ്രകീർത്തിച്ചതിനു പിന്നാലെ കാവി ഷാള്‍ പുതച്ച് ഹര്‍ദിക് പട്ടേൽ . ബിജെപിയുടെ നയങ്ങളെ പ്രശംസിച്ച് ദിവസങ്ങൾക്കകമാണ് കാവി ഷാള്‍ പുതച്ച് പ്രസംഗിക്കുന്ന ചിത്രം ഹർദിക് വാട്സാപ്പ് പ്രൊഫൈൽ ചിത്രമാക്കി മാറ്റിയത്.
സമൂഹമാദ്ധ്യമങ്ങളില്‍ ഹര്‍ദിക് പട്ടേലിന്റെ പുതിയ ചിത്രം വൈറലായി മാറിക്കഴിഞ്ഞു . മാത്രമല്ല, വാട്സാപ്പില്‍ തന്നെക്കുറിച്ച് പരാമര്‍ശിക്കുന്ന ലഘുജീവചരിത്രത്തില്‍ കോണ്‍ഗ്രസ് എന്ന വാക്ക് നീക്കം ചെയ്തിട്ടുണ്ട്. ടെലിഗ്രാം ലഘുജീവചരിത്രത്തിലും കോണ്‍ഗ്രസിനെ വെട്ടിയിട്ടുണ്ട്.
നേരത്തെ ബിജെപിയുടെ തീരുമാനമെടുക്കാനുള്ള കഴിവിനെയാണ് ഹര്‍ദിക് പട്ടേല്‍ പുകഴ്ത്തിയത്. മാത്രമല്ല, ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഹര്‍ദിക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
താൻ അഭിമാനിയായ ഹിന്ദുവാണെന്ന് പറഞ്ഞ ഹർദിക് ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിൽ രാമക്ഷേത്രം പണിയൽ തുടങ്ങിയ തീരുമാനങ്ങളിൽ ബിജെപിയെ പ്രശംസിച്ചിരുന്നു.
Comments