കൊല്ലം : കൊല്ലത്ത് അമ്മയെ ക്രൂരമായി മർദ്ദിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ ഇടനാട് കോഷ്ണക്കാവ് സ്വദേശി സിജുവിനെയാണ് പോലീസ് പിടികൂടിയത്. മദ്യലഹരിയിൽ പണം ആവശ്യപ്പെട്ടാണ് ഇയാൾ സ്വന്തം അമ്മയെ മർദ്ദിച്ചത്.
മേസ്തിരിപ്പണിക്കാരനായ സിജു സ്ഥിരം മദ്യപിച്ചെത്തി അമ്മയുമായി വഴിക്കിടാറുണ്ട്. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ആറ് വയസുള്ള മകനും അമ്മയ്ക്കും ഒപ്പമാണ് സിജുവിന്റെ താമസം. ജോലി ഇല്ലാത്ത ദിവസങ്ങളിൽ മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് അമ്മയെ മർദ്ദിക്കും. പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഇയാളെ ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ അവിടെ നിന്ന് തിരിച്ചെത്തിയ സിജു വീണ്ടും മദ്യപിക്കുകയും അമ്മയെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇയാൾ അമ്മയെ അടിച്ച് താഴെയിടുകയും തറയിലിട്ട് വലിച്ചിഴക്കുകയും ചവിട്ടുകയും ചെയ്തു. പരിക്കേറ്റ് അമ്മ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്നാണ് സിജുവിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതു.
Comments