ഗുജറാത്തിന്റെ രക്ഷകനായി റാഷിദ് ഖാൻ; അവസാന പന്തിൽ സിക്‌സർ പറത്തി ടീമിനെ വിജയിപ്പിച്ച് അഫ്ഗാൻ താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗുജറാത്തിന്റെ രക്ഷകനായി റാഷിദ് ഖാൻ; അവസാന പന്തിൽ സിക്‌സർ പറത്തി ടീമിനെ വിജയിപ്പിച്ച് അഫ്ഗാൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 11:50 pm IST
FacebookTwitterWhatsAppTelegram

മുംബൈ: തോൽക്കുമെന്ന് കരുതിയ ഗുജറാത്തിനെ വിജയതീരത്തിലേക്ക് നയിച്ച് റാഷിദ് ഖാൻ. അവസാന പന്തിൽ മൂന്ന് റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ സിക്‌സർ പറത്തി ടീമിനെ വിജയിപ്പിച്ച് അഫ്ഗാൻ താരം ഏവരുടെയും കൈയ്യടി ഏറ്റുവാങ്ങിയാണ് കളം വിട്ടത്. ഗുജറാത്ത് ടൈറ്റൻസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചാണ് അവേശകരമായ മത്സരം അവസാനിപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. ഓപ്പണർ അഭിഷേക് ശർമ്മയുടെ മികച്ച ബാറ്റിങ് ഹൈദരാബാദിന് മികച്ച തുടക്കം നൽകി. അഭിഷേക് 42 പന്തിൽ 65 റൺസെടുത്തു. മൂന്ന് സിക്‌സറും ആറ് ബൗണ്ടറിയുമാണ് ശർമ്മയുടെ ഇന്നിങ്‌സിന്റെ സവിശേഷത. ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ(5) വിക്കറ്റാണ് ആദ്യം വീണത്. തുടർന്ന് എത്തിയ രാഹുൽ ത്രിപാഠി(16) ആണ് അടുത്ത വിക്കറ്റ്.

മൂന്നാം വിക്കറ്റിൽ എയ്ഡൻ മർക്രാം(56) അഭിഷേക് ശർമ്മയുമായി ചേർന്ന് 96 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ നിക്കോളാസ് പൂരൻ(3), വാഷിങ്ടൺ സുന്ദർ(1) എന്നിവർ വേഗം മടങ്ങി. അവസാന ഓവറിൽ ശശാങ്ക് സിംഗും മാർക്കോ ജൻസനും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് സൺറൈസേഴ്‌സിന്റെ സ്‌കോർ 195ലേക്ക് എത്തിച്ചത്. അവസാന ഓവറിൽ ശശാങ്ക് സിംഗ് മൂന്നും ജൻസൻ ഒന്നും സിക്‌സറുകൾ പറത്തി.

ഹൈദരാബാദ് ഉയർത്തിയ വലിയ സ്‌കോറിനെ പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസിന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. വൃദ്ധിമാൻ സാഹ(69), ശുഭ്മാൻ ഗിൽ(22) എന്നിവർ ഓപ്പണിങ് കൂട്ടുകെട്ടിൽ മികച്ച പ്രകടനമാണ് നടത്തിയത്. 5.2 ഓവറിൽ ഗുജറാത്ത് 50 കടന്നു. ഇരുവരും ആദ്യ വിക്കറ്റിൽ 69 റൺസിന്റെ കുട്ടുകെട്ടുണ്ടാക്കി. ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.

ഗില്ലിനെ ഉമ്രാൻ മാലിക് ക്ലീൻബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ ഹാർദിക് പാണ്ഡ്യ(10) വേഗം തന്നെ പുറത്തായി. തുടക്കം മുതൽ ആഞ്ഞടിക്കാൻ ശ്രമിച്ച ക്യാപ്റ്റൻ പാണ്ഡ്യ നേരിട്ട അഞ്ചാം പന്തിൽ ജാൻസന് ക്യാച്ച് സമ്മാനിച്ച് പുറത്താവുകയായിരുന്നു. ഉമ്രാൻ മാലികിന് തന്നെയായിരുന്നു വിക്കറ്റ്. സാഹയെ മനോഹരമായ യോർക്കറിലൂടെ ഉമ്രാൻ മാലിക് പുറത്താക്കി. 152 കിലോമീറ്റർ വേഗതയിൽ വന്ന പന്ത് മിഡിൽ സ്റ്റമ്പിന്റെയും ലെഗ് സ്റ്റമ്പിന്റെയും മധ്യത്തിലാണ് പതിച്ചത്.

നാലാമനായി ഇറങ്ങിയ ഡേവിഡ് മില്ലർ(17) ഉമ്രാന്റെ പന്തിൽ ക്ലീൻ ബൗൾഡാക്കി. തുടർന്നെത്തിയ അഭിനവ് മനോഹറിനെ ആദ്യ പന്തിൽ തന്നെ ഉമ്രാൻ ക്ലീൻബൗൾഡാക്കി. ഉമ്രാന്റെ മത്സരത്തിലെ അവസാന പന്തായിരുന്നു. നാല് ഓവർ എറിഞ്ഞ ഉമ്രാൻ 25 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടി.

കളി കൈവിട്ട് പോയി എന്ന് കരുതിയ ഘട്ടത്തിലാണ് രാഹുൽ തേവാതിയ(40), റാഷിദ് ഖാൻ(31) എന്നിവർ പൊരുതി ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന അപരാജിത കൂട്ടുകെട്ടിൽ 59 റൺസ് പിറന്നു. റാഷിദ് ഖാൻ 11 പന്തിൽ നാല് സിക്‌സറുകൾ അടിച്ചാണ് 31 എടുത്തത്. തേവാതിയ 21 പന്തിൽ രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളും അടിച്ചുകൂട്ടി. വിജയത്തോടെ പോയന്റ് പട്ടികയിൽ 14 പോയിന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

Tags: rashid khanIPL 2022Gujarat TitansSunrisers Hyderabad
ShareTweetSendShare

More News from this section

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies