സന്തോഷ് ട്രോഫി സെമി; ഗോൾമഴയിൽ ആറാടി കേരളം ഫൈനലിൽ; കർണാടകയെ 7-3ന് തകർത്തു; ജെസിൻ വലകുലുക്കിയത് അഞ്ച് തവണ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സന്തോഷ് ട്രോഫി സെമി; ഗോൾമഴയിൽ ആറാടി കേരളം ഫൈനലിൽ; കർണാടകയെ 7-3ന് തകർത്തു; ജെസിൻ വലകുലുക്കിയത് അഞ്ച് തവണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 10:51 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: സന്തോഷ് ട്രോഫി സെമിഫൈനലിൽ ഗോൾ മഴ പെയ്യിച്ച് കേരളം ഫൈനലിൽ പ്രവേശിച്ചു. കർണാടകയെ 7-3ന് തകർത്താണ് കേരളം ഫൈനലിൽ എത്തിയത്. കേരളത്തിന്റെ ടി.കെ ജെസിൻ അഞ്ച് തവണയാണ് കർണാടകയുടെ വലകുലുക്കിയത്. ഷിഗിലും അർജുൻ ജയരാജും ഓരോ ഗോൾ വീതവും നേടി. സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ 15-ാം തവണയാണ് കേരളം ഫൈനലിൽ പ്രവേശിക്കുന്നത്. ആറ് തവണ കേരളം കപ്പുയർത്തിയിട്ടുണ്ട്.

ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് കേരളത്തിന്റെ വമ്പൻ തിരിച്ചുവരവ്. ആദ്യപകുതിയിൽ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയിൽ 10 മിനിറ്റിനിടെയായിരുന്നു ജെസിന്റെ ഹാട്രിക്. ആദ്യ പകുതിയുടെ അധിക സമയത്ത് ഷിഗിലും ഒരു ഗോൾ നേടി. 35,42,45,56,74 മിനിറ്റുകളിലായിരുന്നു പകരക്കാരനായി എത്തിയ ജെസിന്റെ ഗോളുകൾ പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിലും കേരളത്തിന് തന്നെയായിരുന്നു ലീഡ്. 62-ാം മിനിറ്റിലാണ് ജയരാജ് കർണാടകയുടെ വലകുലുക്കിയത്.

ആദ്യ ഗോൾ നേടിയത് കർണാടകയായിരുന്നെങ്കിലും, പകരക്കാരനായി ജെസിൻ എത്തിയതോടെ കേരളത്തിന്റെ രാശി തെളിയുകയായിരുന്നു. 24ാം മിനിറ്റിൽ സുധീർ കർണാടകയ്‌ക്കായി ആദ്യ ഗോൾ നേടിയതോടെ സ്റ്റേഡിയം ഒരു നിമിഷം നിരാശരായി. പക്ഷേ, കർണാടകയുടെ സന്തോഷത്തിന് അധിക ആയുസുണ്ടായിരുന്നില്ല. 34-ാം മിനിറ്റിൽ ജെസിൻ ഗോൾ തിരിച്ചടിച്ചു. പിന്നീട് മലപ്പുറം സാക്ഷ്യം വഹിച്ചത് ജെസിന്റെ ആറാട്ടിനായിരുന്നു.

Tags: KarnatakaSanthosh trophySemi-Final
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies