പത്തനംതിട്ട : ഗുജറാത്തിലെ നല്ല കാര്യങ്ങൾ കേരളം മാതൃകയാക്കുന്നതിൽ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാൻ . മുഖ്യമന്ത്രിക്ക് എല്ലാ പദ്ധതികളും നേരിട്ട് നിരീക്ഷിക്കാനുള്ള സംവിധാനം ആവശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സംഘം ഗുജറാത്ത് സന്ദർശിക്കുന്നത്. തെലങ്കാന ഫിഷറീസ് വകുപ്പിൽ കേരളത്തേക്കാളും ഏറെ മുന്നിലുള്ള സംസ്ഥാനമാണ് . അതിനെക്കുറിച്ച് പഠിക്കാൻ തെലങ്കാനയിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാനാണ് ചീഫ് സെക്രട്ടറിയും സ്റ്റാഫ് ഓഫീസറും ഗുജറാത്തിലെത്തിയത്. 2019 ല്‍ വിജയ് രൂപാണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പാക്കിയതാണ് ഡാഷ്ബോര്‍ഡ് സിസ്റ്റം.
വന്‍കിട പദ്ധതികളടക്കമുള്ളവയുടെ വിവരശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്ക് അറിയാന്‍ കഴിയുന്നതാണ് ഡാഷ്ബോര്‍ഡ് സിസ്റ്റം. പദ്ധതികളുടെ നടത്തിപ്പ് അനുസരിച്ച് സ്റ്റാര്‍ റേറ്റിങ്ങും നല്‍കും. വീഡിയോ സ്ക്രീനിലൂടെ പദ്ധതി നടത്തിപ്പ് നേരിട്ടറിയുന്നതിലൂടെ മുഖ്യമന്ത്രിക്ക് തന്നെ ഇടപെടാം
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള യാത്രയില്‍ ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതി നടത്തിപ്പുകളുടെ ഡാറ്റാ ബേസ് സിസ്റ്റമായ ഡാഷ് ബോര്‍ഡ് സിസ്റ്റം വിശദമായ പഠിച്ച് റിപ്പോര്‍ട്ട് നല്‍കും
2013 ല്‍ സ്കില്‍ ഡവലപ്പ്മെന്റ് പഠിക്കാന്‍ തൊഴില്‍വകുപ്പ് മന്ത്രിയായിരുന്ന ഷിബു ബേബിജോണ്‍ ഗുജറാത്തിലെത്തിയത് സിപിഎം വലിയരാഷ്ട്രീയവിവാദമാക്കിയിരുന്നു.
Comments