കുൽദീപിന് മുന്നിൽ മൂക്കുകുത്തി നൈറ്റ് റൈഡേഴ്‌സ്; കൊൽക്കത്തയ്‌ക്കെതിരെ ഡൽഹിയ്ക്ക് നാല് വിക്കറ്റ് ജയം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കുൽദീപിന് മുന്നിൽ മൂക്കുകുത്തി നൈറ്റ് റൈഡേഴ്‌സ്; കൊൽക്കത്തയ്‌ക്കെതിരെ ഡൽഹിയ്‌ക്ക് നാല് വിക്കറ്റ് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 11:44 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ഉഗ്രൻ ജയം. ആറ് ബോളുകൾ അവശേഷിക്കെ നാല് വിക്കറ്റിനാണ് ഡൽഹി കൊൽക്കത്തയെ മലർത്തിയടിച്ചത്. ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ്പ് സ്‌കോറർ. കൊൽക്കത്തയുടെ നാല് വിക്കറ്റുകൾ വീഴ്‌ത്തിയ കുൽദീപും ഡൽഹിയ്‌ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ കൊൽക്കത്ത, 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. 34 പന്തിൽ 57 റൺസെടുത്ത നിതീഷ് റാണയും, 37 പന്തിൽ 42 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും, 16 പന്തിൽ 23 റൺസെടുത്ത റിങ്കു സിംഗും മാത്രമാണ് കൊൽക്കത്ത നിരയിൽ രണ്ടക്കം കടന്നത്. സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, ഉമേഷ് യാദവ്, ടിം സൗത്തി, ഹർഷിത് റാണ എന്നിവർ പൂജ്യത്തിന് പുറത്തായി.

ഓപ്പണറായ ആരോൺ ഫിഞ്ച്(3), വെങ്കടേഷ് അയ്യർ(6), ബാബാ ഇന്ദ്രജിത്ത്(6) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ. കുൽദീപ് യാദവിന്റെ മികച്ച പ്രകടനത്തിൽ കൊൽക്കത്തയുടെ നാല് വിക്കറ്റുകളാണ് വീണത്. മുസ്തഫിസുർ റഹ്മാൻ മൂന്ന് വിക്കറ്റുകളും, ചേതൻ സക്കറിയ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി, 19 ഓവറിൽ ലക്ഷ്യത്തിലെത്തി. ആറ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയ ഡൽഹി കൊൽക്കത്തയെ നിഷ്പ്രയാസം വീഴ്‌ത്തുകയായിരുന്നു. 26 പന്തിൽ നിന്നും 42 റൺസ് നേടിയ ഡേവിഡ് വാർണർ, 16 പന്തിൽ നിന്നും 33 റൺസ് നേടി പുറത്താകാതെ നിന്ന റോവ്മാൻ പവൽ എന്നിവർ ഡൽഹി നിരയിൽ തിളങ്ങി. മിച്ചെൽ മാർഷ്(13), ലളിത് യാദവ്(22), അക്‌സർ പട്ടേൽ(24) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ.

പ്രിഥ്വി ഷാ(0), ഋഷഭ് പന്ത്(2), എന്നിവർ മാത്രമാണ് രണ്ടക്കം കടക്കാതിരുന്നത്. കളി ജയിക്കുമ്പോൾ റോവ്മാൻ പവലും ഷർദ്ദുൽ താക്കൂറും(8) ആണ് ക്രീസിലുണ്ടായിരുന്നത്. കൊൽക്കത്തയ്‌ക്കായി ഉമേഷ് യാദവ് ഡൽഹിയുടെ മൂന്ന് വിക്കറ്റുകൾ വീഴത്തി. ഹർഷിത് റാണ, സുനിൽ നരെയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

ഡൽഹി രണ്ട് മാറ്റവുമായി ക്രീസിലിറങ്ങിയപ്പോൾ, കൊൽക്കത്തയിൽ മൂന്ന് മാറ്റങ്ങളാണുണ്ടായിരുന്നത്. ഡൽഹി ക്യാപിറ്റൽസിനായി ചേതൻ സക്കറിയ അരങ്ങേറുമ്പോൾ മിച്ചെൽ മാർഷ് ടീമിൽ തിരികെയെത്തി. കൊൽക്കത്തയ്‌ക്കായി ബാബ ഇന്ദ്രജിത്തും ഹിമാൻഷു റാണയും ഇന്ന് അരങ്ങേറി. ആരോൺ ഫിഞ്ചും കൊൽക്കത്ത നിരയിൽ തിരികെയെത്തി. സാം ബില്ലിങ്‌സ്, ശിവം മവി, വരുൺ ചക്രവർത്തി എന്നിവർക്ക് പകരമാണ് ഇവർ ടീമിലെത്തിയത്.

Tags: kolkata Knight Ridersdelhi capitalsIPL 2022
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies