ക്ബൂൾ : അഫ്ഗാനിലെ മുസ്ലീം പള്ളിയിൽ സ്ഫോടനം. പത്ത് പേർ കൊല്ലപ്പെട്ടു, 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ ഖാലിഫ സാഹിബ് പള്ളിയിലാണ് സംഭവം. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് സുന്നി പള്ളിയിൽ സ്ഫോടനം നടന്നത്. ആക്രമണത്തിന് പിന്നിൽ ഐഎസ് ഭീകരരാണെന്നാണ് ആരോപണം.
കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് തുടർച്ചയായി മുസ്ലീം പള്ളിയ്ക്ക് നേരെ ആക്രമണം നടക്കുകയാണ്. റംസാനോടനുബന്ധിച്ച് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം വിശ്വാസികൾ മറ്റ് ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ 10 പേർ കൊല്ലപ്പെട്ടു എന്നാണ് വിവരം. 15 പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയ വക്താവ് ബിസ്മില്ല ഹബീബ് അറിയിച്ചു.
പരിക്കേറ്റവരെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ താലിബാൻ ഭീകരർ ആശുപത്രികളിലേക്ക് മാദ്ധ്യമപ്രവർത്തകർക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
Comments