ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ ആക്രമണം നടത്തിയ മുർത്താസ അബ്ബാസിക്ക് ഐഎസുമായി ബന്ധം; ഭീകര സംഘടനയിലെത്താൻ സ്വാധീനിച്ചത് ഐഎസ് ജിഹാദികളുടെ വീഡിയോകൾ; നിർണായക വിവരങ്ങൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ ആക്രമണം നടത്തിയ മുർത്താസ അബ്ബാസിക്ക് ഐഎസുമായി ബന്ധം; ഭീകര സംഘടനയിലെത്താൻ സ്വാധീനിച്ചത് ഐഎസ് ജിഹാദികളുടെ വീഡിയോകൾ; നിർണായക വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 08:52 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമിച്ച അഹമ്മദ് മുർത്താസ അബ്ബാസിയ്‌ക്ക് പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തൽ. ഭീകരരുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നെന്നും ഇവരെ നിരന്തരം വിവരങ്ങൾ അറിയിച്ചിരുന്നുവെന്നും തീവ്രാവാദ വിരുദ്ധ സംഘം കണ്ടെത്തി. യുപി എഡിജി പ്രശാന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക്, ടെലഗ്രാം, ട്വിറ്റർ എന്നീ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇയാൾ ഭീകരരുമായി ബന്ധപ്പെട്ടത്. 2013ലും 2020ലും അബ്ബാസി ഐഎസിന്റെ അനുബന്ധ ഭീകരസംഘടനയിൽ ചേരുമെന്ന് പ്രതിജ്ഞയെടുത്തിരുന്നുവെന്ന് യുപി എഡിജി അറിയിച്ചു.

വർഷങ്ങളായി യൂറോപ്പിലെയും അമേരിക്കയിലെയും ഐസിസ് അനുകൂലികൾക്ക് ഇയാൾ ധനസഹായം നൽകിയിരുന്നു. ക്ഷേത്രത്തിന് പുറത്ത് പോലീസിന്റെ റൈഫിളുകൾ തട്ടിയെടുത്ത് ആക്രമണം നടത്താനും പ്രതികൾ പദ്ധതിയിട്ടിരുന്നതായി യുപി എടിഎസ് അന്വേഷണത്തിൽ കണ്ടെത്തി. രാജ്യത്തെ നിർണായക വിവരങ്ങൾ ഐഎസ് ഭീകരർ ചോർത്തി നൽകി എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

2014 ൽ, മുർത്താസുമായി ബന്ധമുണ്ടായിരുന്ന ഐഎസ് ഭീകരൻ മസൂദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തീവ്ര മതപ്രഭാഷകരുടെയും ഐസിസ് ജിഹാദികളുടെയും വീഡിയോകളാണ് ഇയാളെ സ്വാധീനിച്ചത്. ഇയാളുടെ അക്കൗണ്ടിൽ നിന്ന് ഏകദേശം 8 ലക്ഷം രൂപ യൂറോപ്പിലെയും യുഎസിലെയും ഐസിസ് അനുകൂലികൾക്ക് ധനസഹായം നൽകാൻ ഉപയോഗിച്ചിരുന്നു എന്നും പ്രശാന്ത് കുമാർ വെളിപ്പെടുത്തി.

ഏപ്രിൽ 3 നാണ് അഹമ്മദ് മുർത്താസ് അബ്ബാസി ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിന് പുറത്ത് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രം സന്ദർശിക്കുന്നതിന് ഒരു ദിവസം മുൻപായിരുന്ന സംഭവം. മൂർച്ചയേറിയ ആയുധം കൊണ്ട് അബ്ബാസിയുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ മർദിച്ചപ്പോൾ രക്ഷപ്പെട്ട അബ്ബാസിക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

Tags: ISISIS terroristsGorakhnath Temple
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies