സൗദിയിലെ മസ്ജിദിൽ പാക് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം; ഇമ്രാൻ ഖാൻ ഉൾപ്പെടെ 150 പേർക്കെതിരെ കേസെടുത്തു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൗദിയിലെ മസ്ജിദിൽ പാക് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം; ഇമ്രാൻ ഖാൻ ഉൾപ്പെടെ 150 പേർക്കെതിരെ കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 10:14 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: സൗദി അറേബ്യയിലെ മസ്ജിദ്-ഇ-നബ്‌വിയിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും അദ്ദേഹത്തിന്റെ സംഘത്തെയും അവഹേളിച്ചതിന് 150 പേർക്കെതിരെ കേസെടുത്ത് പോലീസ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ മന്ത്രിസഭയിലെ ചില അംഗങ്ങളെയും പ്രതിചേർത്താണ് പോലീസ് കേസെടുത്തത്. പാകിസ്താനിലെ പഞ്ചാബ് പോലീസിന്റേതാണ് നടപടി.

തീർത്ഥാടക വേഷത്തിലെത്തിയ ഇമ്രാൻ ഖാന്റെ അനുയായികൾ ഷരീഫിനെ കള്ളനെന്നും രാജദ്രോഹിയെന്നും ആക്രോശിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സൗദിയിലെ മദീനയിലുള്ള മസ്ജിദിൽ പാക് പ്രധാനമന്ത്രിയും മറ്റ് പ്രതിനിധി സംഘങ്ങളും എത്തിയപ്പോഴായിരുന്നു സംഭവം.

പ്രതിനിധി സംഘത്തിനെതിരെ അധിക്ഷേപകരമായ ഭാഷാ പ്രയോഗങ്ങൾ പ്രയോഗിച്ചതായും മുദ്രാവാക്യങ്ങളുയർത്തിയ സംഘത്തിലെ അഞ്ച് പേരെ സംഭവസ്ഥലത്ത് തന്നെ മദീന പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച രാത്രിയാണ് പാക് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) ചെയർമാൻ കൂടിയായ ഇമ്രാൻ ഖാൻ മുൻ മന്ത്രിമാരായ ഫവാദ് ചൗധരി, ഷെയ്ഖ് റഷീദ്, മുൻ ഉപദേഷ്ടാവ് ഷഹബാസ് ഗുൽ, മുൻ ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി എന്നിവരുൾപ്പെടെ 150 പേർക്കെതിരെ പോലീസ് കേസെടുത്തു.

ലാഹോറിൽ നിന്ന് 180 കിലോമീറ്റർ അകലെ ഫൈസലാബാദിലുള്ള പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദീനയിലെ പ്രവാചകന്റെ മസ്ജിദിനെ അവഹേളിക്കുക, ഗുണ്ടായിസം, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഫൈസലാബാദ് സ്വദേശി നയീം ഭട്ടിയുടെ പരാതിയിലാണ് കേസ്.

മദീനയിലെ മസ്ജിദ്-ഇ-നബ്‌വിയിൽ എത്തിയ ഷെരീഫിനെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും അവഹേളിക്കാൻ ഉദ്ദേശ്യമിട്ട് ഇമ്രാൻ ഖാന്റെ നൂറിലധികം അനുയായികൾ സൗദി അറേബ്യയിലെത്തിയെന്നും തീർത്ഥാടക സംഘം പാകിസ്താനിൽ നിന്നും യുകെയിൽ നിന്നുള്ളവരാണെന്നും എഫ്‌ഐആറിൽ പറയുന്നു. ഇമ്രാന്റെ നിർദേശ പ്രകാരമാണ് ഇവർ എത്തിയതെന്നാണ് പരാതിയിൽ പരാമർശിക്കുന്നത്.

 

 

 

Tags: Imran Khanislamabadpak pm
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies