കോഴിക്കോട് : സംസ്ഥാനത്ത് ചെറിയ പെരുന്നാൾ മറ്റെന്നാൾ. ഇന്ന് മാസപ്പിറവി കണ്ടില്ല. കോഴിക്കോട് ഖാസിയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ പെരുന്നാൾ ചൊവ്വാഴ്ചയാണെന്ന് സാദിഖലി ശിഹാബ് തങ്ങളും സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും വ്യക്തമാക്കി.
മാസപ്പിറവി ദൃശ്യമാകാത്തതിനാൽ തിങ്കളാഴ്ച റംസാൻ 30ഉം ചൊവ്വാഴ്ച ശവ്വാൽ ഒന്നുമായിരിക്കും. ഇതോടെ ഇക്കുറി ഇസ്ലാമിക വിശ്വാസികൾക്ക് 30 നോമ്പ് പൂർത്തിയാക്കാനാകും. ഇന്ത്യയിലും ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ തിങ്കളാഴ്ചയാണ്. മാസപ്പിറവി കാണാൻ വിവിധ കേന്ദ്രങ്ങളിൽ സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്.
Comments