ഇസ്ലാമെന്ന് പറയുന്നത് ആനമുട്ടയാണെന്നും ചക്കരയാണെന്നും പറയുന്നത് ഒന്ന് നിർത്തൂ, ഇടിയും ഭീഷണിയുമാണിവിടെ; ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മുസ്ലിം യുവാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാമെന്ന് പറയുന്നത് ആനമുട്ടയാണെന്നും ചക്കരയാണെന്നും പറയുന്നത് ഒന്ന് നിർത്തൂ, ഇടിയും ഭീഷണിയുമാണിവിടെ; ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മുസ്ലിം യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 11:45 pm IST
Facebook
Twitter
WhatsAppTelegram

യുക്തിവാദ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇസ്ലാമിക മതവിമർശകനെ മതമൗലികവാദികൾ തല്ലിച്ചതച്ചതായി പരാതി. അസ്‌കർ അലി എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ പരാതിയുമായി രംഗത്തെത്തിയത്. എസ് എസ് ഗ്ലോബലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ തന്നെ തീവ്ര മതവിശ്വാസികൾ തല്ലി ചതച്ചെന്ന് യുവാവ് പറയുന്നു. പോലീസ് രക്ഷിച്ചില്ലായിരുന്നെങ്കിൽ അവർ തന്നെ തല്ലിക്കൊന്നേനെ എന്നാണ് യുവാവ് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത്.

കോഴിക്കോട് സ്വദേശിയായ യുവാവിനാണ് ഇത് നേരിടേണ്ടി വന്നത്. യുക്തിവാദി സംഘടനയുടെ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയ തന്നെ പിന്തിരിപ്പിക്കാൻ വേണ്ടി നാട്ടിൽ നിന്നും ആളുകൾ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വന്നുവെന്ന് യുവാവ് പറഞ്ഞു. പരിപാടിയിൽ താൻ പങ്കെടുക്കരുത് എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. ‘ അറിയാലോ.. സമാധന മതമല്ലേ’

‘എന്റെ അളിയന്മാർ പരിപാടി നടക്കുന്ന സ്ഥലത്തെത്തി കുടുംബകാര്യങ്ങൾ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ബീച്ചിൽ പോയി സംസാരിക്കാമെന്ന് പറഞ്ഞ് അവർ എന്നെ കൊണ്ടുപോയി. ഓട്ടോവിളിച്ചാണ് ബീച്ചിലേക്ക് പോയത്. അപ്പോഴേക്കും നാട്ടിലുള്ള മറ്റൊരാൾ വന്ന് സംസാരിച്ചു. സംശയം തോന്നിയതോടെ എന്താണിവിടെ എന്ന് അയാളോട് ചോദിച്ചപ്പോൾ കൂട്ടുകാരന്റെ അടുത്തേക്ക് വന്നതാണെന്നാണ് മറുപടി നൽകിയത്. ആ സമയം എന്റെ സഹോദരൻ കൈയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് വാങ്ങി. പരിപാടിയുടെ വിവരങ്ങൾ എന്തൊക്കെയെന്ന് നോക്കട്ടേയെന്ന് പറഞ്ഞാണ് ഫോൺ വാങ്ങിച്ചത്. എന്നട്ട് അയാൾ ഫോൺ പൊട്ടിച്ചു കളഞ്ഞു.

ഞാൻ പിന്നിലേക്ക് നോക്കിയപ്പോൾ ഒരു ഇന്നോവ കാർ നിറയെ ആളുകളെ കണ്ടു. അവർ എന്നെ പിരപാടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി ആക്കാമെന്ന് പറഞ്ഞെങ്കിലും ഞാൻ നിരസിച്ചു. ഓട്ടോയിൽ പൊയ്‌ക്കോളാമെന്ന് ഞാൻ അവരോട് പറഞ്ഞു. അവർ എല്ലാം പ്രീ പ്ലാൻ ചെയ്തിട്ടാണ് വന്നത് എന്ന് മനസിലായി. ഞാൻ പ്രോഗ്രാമിൽ പങ്കെടുക്കരുത് എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. അത് മനസിലായതോടെ ഞാൻ വാഹനത്തിൽ കയറിയില്ല.

ഇവർ എന്നോട് കുറേ സംസാരിച്ച് നോക്കിയെങ്കിലും വഴങ്ങുന്നില്ലെന്ന് മനസിലായതോടെ എന്നെ ആക്രമിക്കാൻ ആരംഭിച്ചു. എന്റെ മുഖത്ത് ഇടിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തു. ആറോ ഏഴോ പേർ ചേർന്ന് എന്നെ വണ്ടിയിലേക്ക് തള്ളിക്കയറ്റി. പക്ക ഫ്രോഡ് തട്ടിക്കൊണ്ട് പോകൽ പരിപാടിയാണ് അവിടെ നടന്നത്. കുറേയേറെ ഒച്ചവെച്ചെങ്കിലും അവർ എന്നെ വലിച്ച് കാറിന്റെ ഏറ്റവും പിൻവശത്തേക്ക് തളളി. രണ്ട് പേർ എന്റെ കഴുത്തിലൂടെ പിടിച്ചു. മറ്റൊരാൾ ശരീരത്തിൽ വന്ന് ഇരുന്നു. അതിനിടെ ആളുകൾ ഇടിക്കുകയും വരിഞ്ഞ് മുറുക്കുകയും ചെയ്യുന്നുണ്ട്.

ഞാൻ മിസ്സിംഗ് ആണെന്ന് പറഞ്ഞ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടാണ് ഇവർ ഇങ്ങോട്ട് വന്നത്. അതിന്റെ കോപ്പി നാട്ടുകാർക്ക് കാണിച്ച് കൊടുക്കുകയും അവനെ തിരികെ നാട്ടിലേക്ക് കൊണ്ടുപോകുകയാണെന്ന് പറയുകയും ചെയ്തു.

അതിനിടെ ഞാൻ ആളുകളോട് പോലീസിനെ വിവരം അറിയിക്കാൻ ഉറക്കെ വിളിച്ച് പറഞ്ഞു. അത് കേട്ട ആളുകൾ വിവരം പോലീസിനെ അറിയിച്ചു. കൃത്യ സമയത്ത് പോലീസ് എത്തിയത് കൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്. ഇല്ലെങ്കിൽ അവർ എന്നെ കൊല്ലുകയോ എവിടെയെങ്കിലും കൊണ്ടുപോയി തള്ളുകയോ ചെയ്യുമായിരുന്നു. ഇത് ഒരു ആൺകുട്ടി നേരിടുന്ന അവസ്ഥയാണ്.’ അസ്‌കർ പറഞ്ഞു.

വീഡിയോ

 

ഇത് സമാധാനമാണ് മാനവികതയാണ് എന്ന് പറഞ്ഞു നടക്കുന്നവർ അതൊന്ന് നിർത്തണം എന്നാണ് യുവാവ് ആവശ്യപ്പെടുന്നത്. മതവിശ്വാസികൾ ഈ കെണിയിൽ പെട്ട് പോയതാണ്. മതത്തെ എതിർത്ത് ജീവിക്കാൻ കഴിയുന്നില്ല. ഇതില്ലെന്ന് പറയുമ്പോൾ കുടുംബക്കാർക്കും നാട്ടുകാർക്കും വേണ്ടാതെ അവസ്ഥയാണ്. ഇസ്ലാമെന്ന് പറയുന്നത് ആനമുട്ടയാണെന്നും ചക്കരയാണെന്നും പറയുന്നത് ഒന്ന് നിർത്തൂ. ഇടിയും ഭീഷണികളുമാണിവിടെ. ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും എന്നും യുവാവ് പറയുന്നു.

താൻ ഇപ്പോൾ പോലീസ് സംരക്ഷണയിലാണ് ഇതിന് ശേഷം തേഞ്ഞിപ്പാലത്തേക്ക് പോലീസ് തന്നെ കൊണ്ട് പോകും. കേരള പോലീസ് കൃത്യമായ പരിചരണമാണ് നൽകുന്നത് എന്നും യുവാവ് പറഞ്ഞു.

Tags: muslim man
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies