ന്യൂഡൽഹി: ഇന്ത്യയുടെ അതിർത്തികൾ ഏറ്റവും സുരക്ഷിതമെന്നും ചൈനയ്‌ക്ക് അതിർത്തി യിലെ ഒരു മണൽതരിപോലും ഇളക്കാനാകില്ലെന്നും പുതിയ കരസേന മേധാവി . ഇന്ത്യയുടെ അതിർത്തികളിലെ സുരക്ഷാ കാര്യത്തിൽ കരസേനയും മറ്റ് സേനാവിഭാഗങ്ങളും ഒരു പോലെ ജാഗ്രതയിലാണെന്നും ലഫ്.ജനറൽ മനോജ് പാണ്ഡെ അറിയിച്ചു.
‘ഇന്ത്യയുടെ അതിർത്തിയിലെ ഒരു മേഖലയിൽ പോലും ചൈനയുടെ കൈകടത്തലുകളില്ല. നിയന്ത്രണ രേഖകളിലെ സുരക്ഷ ഏറെ ശക്തമാണ്. നേരിട്ട് സൈനിക പോസ്റ്റുകളുള്ള പ്രദേശങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ആക്രണങ്ങൾക്കും നീക്ക ങ്ങൾക്കും സേനാവിഭാഗം ശക്തമായ തിരിച്ചടി നൽകിയിട്ടുമുണ്ട്. അതേ ജാഗ്രത തുടരുകയും ചെയ്യും.’ പാണ്ഡെ അറിയിച്ചു.
അതിർത്തി മേഖലകളിൽ സൈനിക കേന്ദ്രങ്ങൾ അത്യാധുനിക സംവിധാനങ്ങളാൽ സുസജ്ജമാണ്. അതിർത്തിയിലെ ചർച്ചകൾ തുടരുകയാണെന്നും ഇരുരാജ്യങ്ങളും അതിർത്തികളുടെ സുരക്ഷയിൽ എത്തിച്ചേർന്നിരിക്കുന്ന പരസ്പര ധാരണയിൽ ഇന്ത്യ ഉറച്ചു നിൽക്കുമെന്നും പാണ്ഡെ അറിയിച്ചു.
റഷ്യാ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പരമ്പരാഗതമായ യുദ്ധ തന്ത്ര ങ്ങളുടെ പ്രാധാന്യം ഏറെ മനസ്സിലാക്കുന്നു. തദ്ദേശീയമായ ആയുധങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഏറ്റവും ശക്തമായ നിലയിലാണെന്നും പാണ്ഡെ പറഞ്ഞു.
Comments