ചെറിയ പെരുന്നാൾ ആഘോഷമാക്കി ഗൾഫ് രാജ്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ചെറിയ പെരുന്നാൾ ആഘോഷമാക്കി ഗൾഫ് രാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 07:07 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. പോയവർഷത്തെ അപേക്ഷിച്ച് കൂടുതൽ ഇളവുകൾ ലഭ്യമായ ഈദ് ആഘോഷത്തെ വരവേൽക്കുകയാണ് വിശ്വാസി സമൂഹം. ഈദ്ഗാഹുകളിലും പള്ളികളിലും വലിയ തോതിൽ വിശ്വാസികൾ ഒഴുകിയെത്തി. വിവിധ ആഘോഷ പരിപാടികളും ഈദിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ നടക്കുന്നുണ്ട്.

സാമൂഹിക അകലം പാലിച്ചാണ് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പള്ളികളിലും ഈദ്ഗാഹുകളിലും നമസ്‌കാരം നടന്നത്. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നേരത്തേ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻവർഷത്തേക്കാൾ കൂടുതൽ ഈദ്ഗാഹുകളും ഇക്കുറി സജ്ജമായിരുന്നു.

യു.എ.ഇയിലും മറ്റും മലയാളി ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജനങ്ങൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു. യു.എ.ഇയിൽ നമസ്‌കാരവും ഖുത്ബയും ചേർത്ത് 20 മിനിറ്റാണ് സമയം അനുവദിച്ചത്. മാനവിക സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കണമെന്ന് ഈദ് നമസ്‌കാരത്തോടനുബന്ധിച്ച പ്രഭാഷണത്തിൽ പണ്ഡിതർ ഉദ്‌ബോധിപ്പിച്ചു.

മനുഷ്യർക്കിടയിലെ വൈവിധ്യങ്ങൾ പരസ്പരം തിരിച്ചറിയാൻ മാത്രമുള്ളതാണെന്നും വിവേചനങ്ങൾ പാടില്ലെന്നും, ദൈവഭയം മാത്രമാണ് മഹത്വത്തിന്റെ അടിസ്ഥാനമെന്നും പ്രഭാഷകർ പറഞ്ഞു. ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ പെരുന്നാൾ വന്നെത്തിയത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും രാജകുടുംബാംഗങ്ങളും അൽ വജ്ബ ഈദ്ഗാഹിലാണ് പെരുന്നാൾ നമസ്‌കാരം നിർവഹിച്ചത്. മലയാളി കൂട്ടായ്മകളും മറ്റും വിവിധ സാംസ്‌കാരിക പരിപാടികളും പെരുന്നാളിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

Tags: ramzan
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies