ചെറിയ സർക്കാർ പരമാവധി ഭരണം, അതാണ് നയമെന്ന് പ്രധാനമന്ത്രി ; ബെർലിനിലെ ഇന്ത്യൻ സമൂഹത്തോട് സംവദിച്ച് നരേന്ദ്രമോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെറിയ സർക്കാർ പരമാവധി ഭരണം, അതാണ് നയമെന്ന് പ്രധാനമന്ത്രി ; ബെർലിനിലെ ഇന്ത്യൻ സമൂഹത്തോട് സംവദിച്ച് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 11:00 pm IST
FacebookTwitterWhatsAppTelegram

ബെർലിൻ: ബെർലിനിലെത്തിയ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതാംബയുടെ എല്ലാ മക്കളെയും ഇവിടെ അഭിസംബോധന ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളെ കാണാൻ അവസരം ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും കണ്ടുമുട്ടിയതിൽ വലിയ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജർമ്മനിയിലെ വിവിധ നഗരങ്ങളിൽ നിന്ന് ബെർലിനിലേക്ക് എത്തിച്ചേർന്നവരെ അദ്ദേഹം അഭിനന്ദിച്ചു.

ഇന്ന് തന്നെക്കുറിച്ചോ മോദി സർക്കാരിനെക്കുറിച്ചോ സംസാരിക്കാനല്ല താനിവിടെ എത്തിയത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഴിവുകളെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ താമസിക്കുന്നവർ മാത്രമല്ല ലോകത്തിന്റെ എല്ലാ കോണിലും ജീവിക്കുന്ന ഓരോ ഇന്ത്യക്കാരനും അതിൽ ഉൾപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിവിധങ്ങളായ പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അത്തരം നവീകരണങ്ങൾക്ക് രാഷ്‌ട്രീയമായ ഇച്ഛാശക്തിയാണ് അത്യാവശ്യം. ജീവിതരീതി, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ രാജ്യത്തിന്റെ നിലവാരം ഉയർന്നു. ചെറിയ സർക്കാർ പരമാവധി ഭരണം! അതാണ് നയമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ അഭാവം ഒരിടത്തും സംഭവിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

2014ന് മുമ്പ് ഇന്ത്യയിൽ എല്ലായിടത്തും സദാസമയം നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഒരു റോഡ് ഉണ്ടാക്കിയാൽ പിന്നീടത് വൈദ്യുതിക്കും പിന്നെ വെള്ളത്തിനും വേണ്ടി കുഴിച്ചിടും. ഈ രീതി അവസാനിപ്പിക്കാൻ എല്ലാത്തിനെയും ഒരു പ്ലാറ്റ്ഫോമിന് കീഴിലേക്ക് കൊണ്ടുവന്നു. ഇതിനായി പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാൻ ഉണ്ടാക്കി. ആരെയും വിമർശിക്കുന്നില്ലെന്നും യാഥാർത്ഥ്യത്തെ ഓർമ്മപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ വർഷം നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് താൻ. 3 പതിറ്റാണ്ടുകളായി തുടർന്നുവന്ന അസ്ഥിരമായ രാഷ്‌ട്രീയ അന്തരീക്ഷത്തിന് ‘ഒരു ബട്ടൺ’ അമർത്തിക്കൊണ്ടായിരുന്നു ഇന്ത്യൻ ജനത അന്ത്യം കുറിച്ചത്. 30 വർഷത്തിന് ശേഷം 2014-ൽ പൂർണ ഭൂരിപക്ഷമുള്ള സർക്കാർ തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ അതേ സർക്കാരിനെ ഇന്ത്യൻ ജനത കൂടുതൽ ശക്തമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ഇന്റർനെറ്റിന് വളരെ കുറഞ്ഞ നിരക്കാണുള്ളത്. മറ്റ് പല രാജ്യങ്ങൾക്കും അത് അവിശ്വസനീയമായ കാര്യമാണ്. റിയൽ-ടൈം ഗ്ലോബൽ ഡിജിറ്റൽ പേയ്‌മെന്റുകളിൽ കഴിഞ്ഞ വർഷം ഇന്ത്യ 40 ശതമാനം ഓഹരി നേടി. ഡൽഹിയിൽ നിന്ന് ഒരു രൂപ അയച്ചിട്ട് 15 പൈസയേ എത്തിയുള്ളൂവെന്ന് ഇനി ഒരു പ്രധാനമന്ത്രിക്കും പറയേണ്ടി വരില്ലെന്നും ബെർലിനിലെ ഇന്ത്യൻ സമൂഹത്തോട് നരേന്ദ്രമോദി പറഞ്ഞു.

Tags: Narendra ModiBerlin
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies