ഈദ് ദിനത്തിൽ പ്രാർത്ഥനയ്ക്ക് ശേഷം ആക്രമണം അഴിച്ചുവിട്ട് മതമൗലികവാദികൾ; കല്ലേറ്, വാഹനങ്ങൾ കത്തിച്ചു: ജോധ്പൂരിൽ നിരോധനാജ്ഞ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈദ് ദിനത്തിൽ പ്രാർത്ഥനയ്‌ക്ക് ശേഷം ആക്രമണം അഴിച്ചുവിട്ട് മതമൗലികവാദികൾ; കല്ലേറ്, വാഹനങ്ങൾ കത്തിച്ചു: ജോധ്പൂരിൽ നിരോധനാജ്ഞ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2022, 03:41 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: ജോധ്പൂരിൽ വർഗീയ കലാപം അഴിച്ചുവിട്ട് മതമൗലികവാദികൾ. പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കർഫ്യൂ ഏർപ്പെടുത്തി. പത്തോളം സ്ഥലങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്.ഉദയ് മന്ദിർ, നാഗോരി ഗേറ്റ്, ഖണ്ഡ ഫൽസ, പ്രതാപ് നഗർ, ദേവ് നഗർ, സൂർ സാഗർ, സർദാർപുര എന്നിവിടങ്ങളിൽ നാളെ അർദ്ധരാത്രി വരെ കർഫ്യൂ ഏർപ്പെടുത്തിയതായി പോലീസ് കൺട്രോൾ റൂം അറിയിച്ചു.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ജോധ്പൂരിൽ കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനമായത്.

ജോധ്പൂരിൽ ഉടലെടുത്ത സംഘർഷം ദൗർഭാഗ്യകരമാണ്. എല്ലാ സമുദായങ്ങളിലെയും ആളുകൾ എല്ലായ്പ്പോഴും സാഹോദര്യത്തിലാണ് കഴിയുന്നത്. സമാധാനം നിലനിർത്താൻ എല്ലാ ജനങ്ങളോടും അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കക്ഷികളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു, സാമൂഹിക വിരുദ്ധരെ കടുത്ത ഭാഷയിൽ തന്നെ കൈകാര്യം ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അവരുടെ പ്രദേശത്ത് സമാധാനം ഉറപ്പാക്കുക.പാർട്ടികൾക്കതീതമായി ആളുകൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കളോട് അഭ്യർത്ഥിച്ചു.

വ്യജവാർത്തകൾ പ്രചരിക്കപ്പെടുന്നത് തടയാൻ ജോധ്പൂരിൽ ഇന്റർനെറ്റ് സേവനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈദ് ദിനത്തിൽ പ്രാർത്ഥനയ്‌ക്ക് ശേഷമാണ് ഇസ്ലാമിസ്റ്റുകൾ ആക്രമണം ആരംഭിച്ചത്. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ച് തകർത്തു. പോലീസിന് നേരെയും ഇവരുടെ അതിക്രമം നടന്നു. കൂടുതൽ സേന എത്തി ലാത്തി ചാർജ് നടത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ഇന്നലെ നടന്ന പ്രശ്നങ്ങളുടെ തുടർച്ചയായാണ് ഇവർ അക്രമം അഴിച്ചുവിട്ടത്.

സ്വാതന്ത്ര്യ സമര സേനാനി ബാൽമുകുന്ദ് ബിസ്സയുടെ പ്രതിമയിൽ നിന്ന് കാവിക്കൊടി മാറ്റി ഇസ്ലാമിക പതാക സ്ഥാപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പ്രതിമയുടെ മുഖത്ത് ടേപ്പ് ഒട്ടിച്ചുകൊണ്ട് ക്രൂരത കാണിക്കുകയും ചെയ്തു.

Tags: curfewjodhpur
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies