ഫോട്ടോഷോപ്പല്ല!! ആളെ വിഴുങ്ങുന്ന ഭീമൻ ഗർത്തം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫോട്ടോഷോപ്പല്ല!! ആളെ വിഴുങ്ങുന്ന ഭീമൻ ഗർത്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 03:00 pm IST
Facebook
Twitter
WhatsAppTelegram

ഒറ്റനോട്ടത്തിൽ വളരെ കൗതുകവും അൽപ്പം ഭയവും തോന്നുന്ന ഈ ഗർത്തത്തിന്റെ പേര് ഗ്ലോറി ഹോൾ എന്നാണ്. കാലിഫോർണിയയുടെ വടക്ക് സ്ഥിതിചെയ്യുന്ന നാപ്പ താഴ്‌വരയിലാണ് ഇതുള്ളത്. കൗതുകമേറെയുള്ള ഗർത്തമായതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇത് കാണാനെത്തുക.

പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച ഗർത്തമല്ലിത്. മറിച്ച് 1950-കളിൽ എഞ്ചിനീയർമാരുടെ കരവിരുതിൽ നിർമിക്കപ്പെട്ട സ്പിൽവേ ആണിത്. നാപ്പ താഴ്‌വരയിലെ മോണ്ടിസെല്ലോ അണക്കെട്ടിന് സമീപമാണ് ഈ ഗർത്തം സ്ഥിതിചെയ്യുന്നത്. ബെരിസ എന്ന തടാകത്തിനോട് ചേർന്ന് കിടക്കുന്ന മോണ്ടിസെല്ലോ ഡാമിന് ഏകദേശം 90 മീറ്ററിലധികം ഉയരമുണ്ടെന്ന് പറയപ്പെടുന്നു. ഈ അണക്കെട്ടില്ലാണ് അതിമനോഹരമായ കാഴ്ച നൽകുന്ന ഗ്ലോറി ഹോൾ സ്ഥിതിചെയ്യുന്നത്..

ഗ്ലോറി സ്പിൽവേ എന്നും വിളിക്കപ്പെടുന്ന ഈ ഗർത്തത്തിന്റെ വ്യാസം 72 അടിയാണ്. ഗർത്തത്തിന് 245 അടി ആഴമുണ്ടെന്നും കണക്കാക്കുന്നു. എന്തിനാണ് അണക്കെട്ടിൽ ഈ ഗർത്തം നിർമിച്ചതെന്ന് ചോദിച്ചാൽ, അണക്കെട്ടിൽ വെള്ളം നിറയുന്ന ഘട്ടങ്ങളിൽ കൂടുതലായുള്ള വെള്ളത്തെ വലിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഗർത്തം നിർമിച്ചിട്ടുള്ളത്. സെക്കൻഡിൽ 48,800 ഘനയടി വെള്ളം ഈ ഗർത്തത്തിലൂടെ കടന്നുപോകും.

വെള്ളത്തെ ഗർത്തം വലിച്ചെടുക്കുമെന്നതുകൊണ്ട് തന്നെ ഇവിടെ നീന്താൻ ഇറങ്ങുന്നതും സുരക്ഷിതമല്ല. ഇത്തരത്തിൽ ഗർത്തത്തിനുള്ളിലേക്ക് പോയ ആളുകളെ പിന്നീട് രക്ഷിക്കാനുമായിട്ടില്ല. 1997ൽ ഒരു വിദ്യാർത്ഥിനി ഇത്തരത്തിൽ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ട് കർശന നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികളെ ഈ കാഴ്ച കാണാൻ അനുവദിക്കുക.

വർഷങ്ങൾക്ക് മുമ്പ് കൃഷിയാവശ്യങ്ങൾക്കായിട്ടായിരുന്നു ഗർത്തം നിലനിൽക്കുന്ന ഈ ഡാം നിർമ്മിക്കപ്പെട്ടത്. സമീപത്തെ സൊളാനോ, യൊലേ താഴ്‌വരകളിലേക്കുള്ള 96,000 ഏക്കർ വരുന്ന കൃഷിയിടത്തിലേക്കുള്ള ജലസേചനം ഈ അണക്കെട്ട് മുഖേനയാണ് നടത്തുന്നത്.

ഗർത്തത്തിലൂടെ വെള്ളമൊഴുകുന്ന ആ കാഴ്ച എല്ലാ വർഷവും ഉണ്ടാകണമെന്നില്ല. ഒടുവിലായി 2019 ഫെബ്രുവരിയിലായിരുന്നു അത് സംഭവിച്ചത്. നല്ല മഴക്കാലത്ത് അണക്കെട്ട് നിറയുമ്പോഴാണ് നയനമനോഹരമായ ഈ കാഴ്ചയുണ്ടാകുക.

Tags: california
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies