പാകിസ്താനിൽ പഠനം ; ചെയ്യുന്നത് ഭീകരപ്രവർത്തനം ; വിദ്യാർത്ഥികൾ അറസ്റ്റിൽ ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്താനിൽ പഠനം ; ചെയ്യുന്നത് ഭീകരപ്രവർത്തനം ; വിദ്യാർത്ഥികൾ അറസ്റ്റിൽ ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 05:54 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: അതിർത്തി കടന്ന് തീവ്രവാദ പ്രവവർത്തനങ്ങൾ നടത്തിയ സംഭവത്തിൽ പാകിസാതാൻ സർവ്വകലാശാല വിദ്യാർത്ഥി ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസെടുത്ത് പോലീസ്. ജമ്മുകശ്മീർ പോലീസിന്റെ പ്രത്യേക അന്വേഷണ ഏജൻസിയാണ് കുറ്റപത്രം സമർപ്പിച്ചത്. ദോഡയിലെ കഷ്ടിഗഢ് നിവാസിയായ വിദ്യാർത്ഥി ആസിഫ് ഷബീർ നായിക്, പിതാവ് ഷബീർ ഹുസൈൻ നായിക്, സഫ്ദർ ഹുസൈൻ എന്നിവർക്കെതിരെയാണ് തീവ്രവാദ വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിച്ചത്.

ഇസ്ലാമാബാദിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഒരു മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയെന്ന വ്യാജേന ആസിഫ് ഷബീർ നായിക്ക് ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ മീഡിയ സെല്ലിലാണ് ജോലി ചെയ്ത് വന്നിരുന്നത്. വിദ്യാർത്ഥിയെന്ന വ്യാജേന ഭീകര പ്രവർത്തനങ്ങൾക്കായി പാകിസ്താൻ സന്ദർശിക്കാനൊരുങ്ങിയ ആസിഫിനെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച് പിടികൂടുകയായിരുന്നു.

തീവ്രവാദ ഗ്രൂപ്പുകളിലെ റിക്രൂട്ട്മെന്റിനായി പാകിസ്താൻ ഉന്നത പഠനം ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.ഉപരിപഠനത്തിനായി പാകിസ്താനിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ പാകിസ്താൻ ഏജൻസികൾ എങ്ങനെ മോശമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ഈ കേസ് കാണിക്കുന്നുവെന്ന് പോലീസ് പറയുന്നു .ഇങ്ങനെ പോയ 17 യുവാക്കൾ കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നതിനിടെയോ തീവ്രവാദ സംഘടനകളുമായുള്ള സുരക്ഷാ സേനയുടെ ഏറ്റുമുട്ടലിനിടെയോ നിയന്ത്രണ രേഖയിൽ കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കുന്നു.

അതേസമയം ആസിഫിന്റെ പിതാവും മുഖ്യ സൂത്രധാരനുമായ ഷബീർ ഹുസൈൻ നായിക്കും സഫ്ദർ ഹുസൈനും പാകിസ്താനിൽ ഒളിവിലാണന്നാണ് വിവരം. ഭീകര സംഘടനയുടെ മാദ്ധ്യമ വിഭാഗം തലവനാണ് ഷബീർ എന്നാണ് സൂചന. എന്നാൽ തന്റെ പിതാവ് ബന്ധുവിനെ കാണാനാണ് പാകിസ്താനിലേക്ക് പോയതെന്നാണ് ആസിഫിന്റെ വാദം.

വിദ്യാർത്ഥിയെന്ന ഇളവിൽ ആസിഫ് നിരന്തരം ഇന്ത്യയിലേക്കും പാകിസ്താനിലേക്കും യാത്ര ചെയ്തിരുന്നു. കൂടാതെ ഇയാൾ ഭീകര പ്രവർത്തനങ്ങളിലും അട്ടിമറിയിലും ഉൾപ്പടെ പരിശീലനം നേടിയിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീവ്രവാദ പരിശീലനത്തോടൊപ്പം പഠനവും പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഇവിടെ പത്ര പ്രവർത്തകനായി ജോലി ചെയ്യാനായിരുന്നു ആസിഫിന്റെ പദ്ധതി. ക്രമേണ തീവ്രവാദ പ്രചരണങ്ങൾ നടത്തുകയും വിഘടനവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ അതിർത്തിക്കപ്പുറത്ത് നിന്ന് സ്വീകരിക്കുക എന്നതായിരുന്നു ആസിഫിന് ലഭിച്ചിരുന്ന ചുമതല.

ഒരു പ്രത്യേക സമുദായത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് ആ സമുദായത്തിലെ അംഗങ്ങൾക്കിടയിൽ ഭീകരത സൃഷ്ടിച്ച്, ചെനാബ് താഴ്വരയിലും ജമ്മു മേഖലയിലും തീവ്രവാദം സജീവമാക്കാൻ ഐഎസ്ഐ പദ്ധതിയിട്ടിരുന്നതായും ഇയാളുടെ അറസ്റ്റുകൾ സൂചിപ്പിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags: terror activitiesindian studentspying
Share
Tweet
SendShare

More News from this section

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies