മോസ്കോ: മെയ് 9ന് വിജയ ദിനം ആഘോഷിക്കാനിരിക്കേ യുക്രെയ്ന് നേരെ നടത്തുന്നത് യുദ്ധമല്ലെന്ന വാദവുമായി റഷ്യ. യുക്രെയ്നിൽ നടത്തുന്നത് യുദ്ധമല്ലെന്നും സാധാരണ നിലയിലെ സൈനിക മുന്നേറ്റമാണെന്നുമുള്ള വിചിത്രവാദമാണ് റഷ്യ നടത്തുന്നത്.
വിജയ് ദിനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്ത് പ്രസ്താവന നടത്തുമെന്നത് നിർണ്ണായകമാണ്. നിലവിലെ യുക്രെയ്നെതിരായ ആക്രമണങ്ങൾ തുടരുമോ അതോ മറ്റേതെങ്കിലും തരത്തിലേക്ക് ആക്രമണ ശൈലി മാറ്റുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
മെയ് 9 ലെ വിജയ ദിനാചരണത്തിൽ യുക്രെയ്നെതിരെ ആക്രണം കടുപ്പിക്കാൻ പുടിൻ നിർദ്ദേശിക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ജർമ്മനിയുടെ നാസിപടയേയും രണ്ടാം ലോകമഹായുദ്ധത്തിലെ വിജയവും ആഘോഷിക്കുന്ന വിജയ ദിനത്തിൽ യുക്രെയ്നെതിരെ അവസാന മുന്നേറ്റത്തിന് സൈന്യത്തോട് നിർദ്ദേശിക്കുമെന്ന ശക്തമായ സൂചനയാണ് യൂറോപ്യൻ രാജ്യങ്ങൾ നൽകുന്നത്.
Comments