കോട്ടയം: നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപയുടെ വയറിംങ്,പ്ലമ്പിംഗ് സാധനങ്ങൾ മോഷണം പോയി.കാഞ്ഞിപ്പള്ളി പനന്താനത്തിൽ ഹൻസൽ പി നാസറിന്റെ വീട്ടിലാണ് മോഷണം നടന്നത്. തമ്പലക്കാട്- ആനക്കല്ല് റോഡിലുള്ള ഹൻസൽ പി നാസറിന്റെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നാണ് വയറിംങ്, പ്ലംമ്പിംങ്ങ് സാധനങ്ങൾ കവർന്നത്.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടിന്റെ വയറിംങ് ജോലികൾ പൂർത്തികരിച്ചിരുന്നു. ഈ വയറുകളാണ് സ്വിച്ച് ബോർഡുകളിൽ നിന്നടക്കം ഊരിയെടുത്ത് മോഷ്ടിച്ചത് 115,000 രൂപയുടെ വയറിംങ്, പ്ലമ്പിംഗ് സാധനങ്ങളാണ് വീട്ടുകാർ വാങ്ങിയിരുന്നത്. ഇവയിൽ ഭൂരിഭാഗവും കവർച്ച ചെയ്യപ്പെട്ടുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന പ്ലമ്പിംഗ് സാധനങ്ങളും ഇതുകൂടാതെ മോഷണം പോയിട്ടുണ്ട്. വീടിനുള്ളിൽ ഉണ്ടായിരുന്ന വയറുകൾ മുറിച്ച് നശിപ്പിച്ച നിലയിലുമാണുള്ളത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വരെ വീട്ടിൽ പണിക്കാരുണ്ടായിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച രാത്രിയിൽ മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധവും തടസപ്പെട്ടിരുന്നു. ഈ സമയത്ത് മോഷണം നടക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു. സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments