വാർണർ, പവൽ തിളക്കത്തിൽ ഡൽഹിയ്ക്ക് ജയം; ഹൈദരാബാദിനെ തകർത്തത് 21 റൺസിന്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാർണർ, പവൽ തിളക്കത്തിൽ ഡൽഹിയ്‌ക്ക് ജയം; ഹൈദരാബാദിനെ തകർത്തത് 21 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 11:41 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഡേവിഡ് വാർണറും റോവ്മാൻ പവലും ഒത്തുചേർന്നപ്പോൾ തന്നെ ഹൈദരാബാദിന്റെ വിധി എഴുതി കഴിഞ്ഞിരുന്നു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 21 റൺസിന്റെ തോൽവി. ടോസ് നേടിയ സൺറൈസേഴ്‌സ് ഫീൽഡിങ് തിരഞ്ഞെടുത്തു. എന്നാൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു ഡൽഹിയുടെ ബാറ്റിങ്.

ഡേവിഡ് വാർണറും റോവ്മാൻ പവലും കൊടുങ്കാറ്റായപ്പോൾ ഡൽഹിയുടെ സ്‌കോർ 200 കടന്നു. ഡൽഹി നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. ഓപ്പണർ മൺദീപ് സിങ് ഒറ്റ റൺ പോലും നേടാനാവാതെ പവലിയനിലേക്ക് മടങ്ങി. തുടർന്ന് വന്ന മിച്ചൽ മാർഷ്(10) പിടിച്ചു നിൽക്കാനാവാതെ മുടങ്ങി. ക്യാപ്റ്റൻ ഋഷഭ് പന്ത്(26) വേഗത്തിൽ റൺസ് അടിച്ചു കൂട്ടി. പന്ത് 16 പന്തിൽ നിന്ന് 3 സിക്‌സറുകളും ഒരു ബൗണ്ടറിയും നേടിയാണ് ഇത്രയും റൺസ് തികച്ചത്.

പന്തിന്റെ പുറത്താകലിന് ശേഷം എത്തിയ റോവ്മാൻ പവൽ വാർണർക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 122 റൺസിന്റെ അപരാജിത കൂട്ട്‌കെട്ട് പടുത്തുയർത്തിയതാണ് കൂറ്റൻ സ്‌കോർ നേടാൻ ഡൽഹിയ്‌ക്ക് കഴിഞ്ഞത്. വാർണർ-പവൽ സഖ്യം 66 പന്തിൽ നിന്നാണ് ഇത്രയും റൺ അടിച്ച് കൂട്ടിയത്. വാർണർ 58 പന്തിൽ നിന്ന് 92 റൺസ് നേടി പുറത്താകാതെ നിന്നു. മൂന്ന് സിക്‌സറും 12 ബൗണ്ടറിയും അടങ്ങുന്നതാണ് ഇന്നിങ്‌സ്. വെറും 35 പന്തിൽ 67 റൺസാണ് പവലിന്റെ സമ്പാദ്യം. അപരാജിതനായി ക്രീസിൽ ഉറച്ചുനിന്ന പവൽ ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും കരസ്ഥമാക്കി.

ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ കൂറ്റൻ സ്‌കോർ മറികടകാൻ മികച്ച തുടക്കം തന്നെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ആവശ്യമായിരുന്നു. തുടർ ബാറ്റിങിന് ഇറങ്ങിയ ഹൈദരാബാദിന് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ അഭിഷേക് വർമ്മ(7), കെയ്ൻ വില്യംസൺ(4) ക്ഷണത്തിൽ പുറത്തായി.

രാഹുൽ ത്രിപാഠി(22) വലിയ പോരാട്ടം കാഴ്ച വയ്‌ക്കാനാകാതെ പവലിയനിലേക്ക് മടങ്ങി. നിക്കോളാസ് പൂരൻ(62) മാത്രമാണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്. പൂരൻ 34 പന്തുകളിൽ നിന്ന് 6 സിക്‌സറും രണ്ട് ബൗണ്ടറിയും അടിച്ചു. എയ്ഡൻ മർക്രാം(42) പൊരുതി നോക്കിയെങ്കിലും ജയിക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല. ശശാങ്ക് സിങ്(10), സീൻ ആബട്ട്(8), ശ്രേയസ് ഗോപാൽ(9), കാർത്തിക് ത്യാഗി(7),ഭുവനേശ്വർ കുമാർ(5) അവസരത്തിനൊത്ത് ഉയർന്നില്ല. ഹൈദരാബാദിന്റെ ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 186 റൺസിന് അവസാനിച്ചു.

Tags: delhi capitalsdavid warnerIPL 2022
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies