ന്യൂഡൽഹി: ഇന്ത്യയുടെ സ്വയംപര്യാപ്ത സ്റ്റാർട്ടപ്പുകളിലൂടെ തെളിയിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ ഉൽപ്പന്നങ്ങളുടെ അടിമയാകേണ്ട അവസ്ഥയല്ല ഇനി യുവത്വത്തിന്റേതെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ സ്റ്റാർട്ടപ്പുകളിലൂടെ സ്വയം പര്യാപ്തത നേടണമെന്നും നരേന്ദ്രമോദി ആഹ്വാനം ചെയ്തു.
വോക്കൽ ഫോർ ലോക്കൽ എന്നതാകണം നമ്മുടെ മന്ത്രം. ഇത് വിദേശ വസ്തുക്കളെ ഉപയോഗിക്കുന്ന ശീലത്തിൽ നിന്നും അകറ്റും. തദ്ദേശീയമായ ഉൽപ്പന്നങ്ങൾക്ക് പരമാവധി പ്രചാരണം നൽകണം. അത് ഗ്രാമീണ-നഗരമേഖലയ്ക്ക് വലിയ ഉണർവ്വാണ് ഉണ്ടാക്കു ന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ന് നമ്മുടെ രാജ്യം മികവുറ്റ യുവത്വങ്ങളുടെ നാടാണ്. എല്ലാ മികച്ചവരേയും പ്രോത്സാഹിപ്പിക്കാനും ഈ നാട് അവസരമുണ്ടാക്കിയിരിക്കുന്നു. ഓരോ ദിവസും നൂറുകണക്കിന് സ്റ്റാർട്ടപ്പുകളാണ് രംഗത്തെത്തുന്നത്. ഓരോ ആഴ്ചയിലും മികച്ച ഒരു കമ്പനി രൂപപ്പെടുന്നു. അവർ ലോകം കീഴടക്കുന്നു. ഇതാണ് ആത്മനിർഭർ ഭാരതെന്ന് നാം മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments