ഝാർഖണ്ഡ് അനധികൃത ഖനന കേസ്: ഐഎഎസ് ഓഫീസർ പൂജ സിംഗാളിന്റെ സിഎയുടെ വീട്ടിൽ നിന്നും 25 കോടി രൂപ ഇഡി കണ്ടെടുത്തു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഝാർഖണ്ഡ് അനധികൃത ഖനന കേസ്: ഐഎഎസ് ഓഫീസർ പൂജ സിംഗാളിന്റെ സിഎയുടെ വീട്ടിൽ നിന്നും 25 കോടി രൂപ ഇഡി കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 09:38 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഝാർഖണ്ഡിലെ സീനിയർ ഐഎഎസ് ഓഫീസർ പൂജ സിംഗാളിന്റേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും വീടുകളും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഇന്ന് പുലർച്ചെയോടെയാണ് ഇഡി സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ പൂജ സിംഗാളിന്റെ സിഎയുടെ വീട്ടിൽ നിന്നും 25 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പിടിച്ചെടുത്തു. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പരിശോധന പുരോഗമിക്കുകയാണ്.

റാഞ്ചിയിലെ പൾസ് ആശുപത്രിയിലും രാജ്യത്തെ മറ്റ് 20 സ്ഥലങ്ങളിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. പൂജ സിംഗാളിന്റെ അടുത്ത ബന്ധുവിന്റെതാണ് ഈ ആശുപത്രി. ഝാർഖണ്ഡിലെ മൈൻസ് ആൻഡ് ജിയോളജി വകുപ്പ് സെക്രട്ടറിയാണ് പൂജ സിംഗാൾ. രാവിലെ 6 മണിക്ക് ആരംഭിച്ച പരിശോധന തെളിവുകളുടെ അടിസ്ഥാനത്തിൽ ഡൽഹി, മുംബൈ, ജയ്പൂർ, ഫരീദാബാദ്, ഗുരുഗ്രാം, മുസാഫർപൂർ, റാഞ്ചി തുടങ്ങിയ നഗരങ്ങളിലേക്കും ഇഡി ഉദ്യോഗസ്ഥർ വ്യാപിപ്പിച്ചു..

ജാർഖണ്ഡ് സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (ജെഎസ്എംഡിസി) ചെയർമാനുമാണ് പൂജ സിംഗാൾ. ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ 83 ഏക്കർഭൂമി അനധികൃത ഖനനത്തിനായി സ്വകാര്യ കമ്പനിയ്‌ക്ക് കൈമാറിയെന്നാണ് പൂജ സിംഗാളിനെതിരായ കേസ്. പരിശോധനയിൽ പൂജ സിംഗാളിന്റെ വീട്ടിൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകളും ഇഡി കണ്ടെത്തിയിട്ടുണ്ട്. പൂജയുടെ ഔദ്യോഗിക വസതിയുൾപ്പെടെയുള്ള ഇടങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണ്.

ജാർഖണ്ഡിലെ മുതിർന്ന ഉദ്യോഗസ്ഥയാണ് പൂജ സിംഗാൾ. നിരവധി സാമ്പത്തിക ക്രമക്കേടുകൾ പൂജ സിംഗാൾ നേരിട്ടിട്ടുണ്ട്. അതേസമയം ഝാർഖണ്ഡിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഇഡി വൻ തിരച്ചിലുകളും പിടിച്ചെടുക്കൽ നടപടികളും നടത്തിവരികയാണ്. ഝാർഖണ്ഡിന് പുറമെ, ഡൽഹി, മുംബൈ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 18 ലധികം സ്ഥലങ്ങളിൽ തിരച്ചിൽ നടക്കുന്നുണ്ട്.

Tags: Pooja Singhal
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies