ഇടുക്കി: വാഗമണ്ണിൽ കഴിഞ്ഞ ദിവസം ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവർക്കും പങ്കെടത്ത നടൻ ജോജു ജോർജിനും എതിരെ കേസെടുക്കണമെന്ന് പരാതി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഇടുക്കി ജില്ലാ കലക്ടർ,ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാസ്‌പോർട്ട് ഓഫീസർ എന്നിവർക്ക് പരാതി നൽകി.
വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് കഴിഞ്ഞ ദിവസം റൈഡ് സംഘടിപ്പിച്ചത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണ് റൈഡ് സംഘടിപ്പിച്ചതെന്നും കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാൻറേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ ആരോപിക്കുന്നു.
ജീപ്പ് റാംഗ്ലറുമായി ഒരു ഓഫ് റോഡ് ട്രാക്കിലൂടെ ഡ്രൈവ് ചെയ്ത താരത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.ആദ്യമായാണ് ഒരു ഓഫ് റോഡിംഗ് മത്സരത്തിൽ അദ്ദേഹം പങ്കെടുക്കുന്നത്.ഇതിന് പിന്നാലെയാണ് കെ.എസ്.യു പരാതിയുമായി രംഗത്തെത്തിയത്.
Comments