ജഹാംഗീർ പുരി ഒഴിപ്പിക്കൽ; സുപ്രീംകോടതിയിൽ ഹർജി നൽകി സിപിഎം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജഹാംഗീർ പുരി ഒഴിപ്പിക്കൽ; സുപ്രീംകോടതിയിൽ ഹർജി നൽകി സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 10:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഷോഷത്തിനിടെ വ്യാപക അക്രമം നടന്ന ഡൽഹി ജഹാംഗീർപുരിയിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുന്ന വിഷയത്തിൽ രാഷ്‌ട്രീയ മുതലെടുപ്പിന് നീക്കം നടത്തി സിപിഎം. ഇതുമായി ബന്ധപ്പെട്ട് സിപിഎം സുപ്രീംകോടതിയിൽ ഹർജി നൽകി.

നേരത്തെ ഒരു സംഘടന നൽകിയ ഹർജി പരിഗണിച്ച് സുപ്രീംകോടതി പ്രദേശത്ത് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് ഒഴിപ്പിക്കൽ നിർത്തിവെച്ചത്. സംഘർഷത്തിന് പിന്നാലെ നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനാണ് അനധികൃത കടകളും നിർമാണങ്ങളും ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കാൻ തുടങ്ങിയത്. ഇതിനിടെയായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ. റോഡിനോട് ചേർന്ന നടപ്പാതകളും റോഡും കൈയ്യേറിയായിരുന്നു കടകൾ സ്ഥാപിച്ചിരുന്നത്.

കഴിഞ്ഞ ഏപ്രിൽ 16 ന് ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്കിടെ ഒരു വിഭാഗം സംഘടിച്ച് കലാപത്തിന് ശ്രമിക്കുകയായിരുന്നു. വാളുകൾ ഉൾപ്പെടെയുളള ആയുധങ്ങൾ കൈയ്യിലേന്തിയായിരുന്നു വർഗീയ കലാപത്തിന് നീക്കം നടത്തിയത്.

സിപിഐഎം ഡൽഹി സംസ്ഥാനകമ്മിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ ബുൾഡോസറുകൾ ഉപയോഗിച്ച് നടത്തുന്ന ഇടിച്ചുനിരത്തൽ മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. പാർശ്വവൽക്കൃത വിഭാഗങ്ങളെ ലക്ഷ്യമിട്ട് സംഘംവിഹാർ, കാളിന്ദികുഞ്ജ്, ഷഹീൻബാഗ് മേഖലകളിൽ ‘ഒഴിപ്പിക്കൽ’ നടക്കുന്നുവെന്നും ഹർജിയിൽ ചൂചൂണ്ടിക്കാട്ടി.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളെ ചവിട്ടിമെതിക്കുന്നതാണ് അധികൃതരുടെ ഏകപക്ഷീയ നടപടിയെന്നും സിപിഎം ഹർജിയിൽ ആരോപിക്കുന്നു. ജഹാംഗീർപുരി സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളുടെയും ജാമ്യാപേക്ഷ രോഹിണി കോടതി തളളിയിരുന്നു.

Tags: ഹനുമാൻ ജയന്തി
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies