റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തുകയാണെന്ന് ജി 7 രാജ്യങ്ങൾ; റഷ്യൻ സൈനിക ഉദ്യോഗസ്ഥർക്കും വീസ നിയന്ത്രണവുമായി അമേരിക്ക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തുകയാണെന്ന് ജി 7 രാജ്യങ്ങൾ; റഷ്യൻ സൈനിക ഉദ്യോഗസ്ഥർക്കും വീസ നിയന്ത്രണവുമായി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 11:37 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തുകയാണെന്ന് ജി 7 രാജ്യങ്ങൾ. വൈറ്റ് ഹൗസ് ആണ് തീരുമാനം പുറത്തുവിട്ടത്. ഇതുവഴി റഷ്യയുടെ വരുമാനത്തിൽ കാര്യമായ സമ്മർദ്ദമുണ്ടാക്കാനും യുക്രെയ്ൻ യുദ്ധത്തിനായി ഫണ്ട് നൽകുന്നത് തടയാനും കഴിയുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

യുഎസിനെക്കൂടാതെ ഫ്രാൻസ്, ജർമ്മനി, കാനഡ, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നിവരാണ് ജി 7 ലുളളത്. റഷ്യൻ ബാങ്കുകൾക്കെതിരായ നടപടി തുടരുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. രണ്ട് മാസത്തിലധികമായി റഷ്യ യുക്രെയ്‌നിൽ അധിനിവേശം തുടങ്ങിയിട്ട്. ഇന്നും യുക്രെയ്‌ന്റെ മിക്ക മേഖലകളിലും ആക്രമണവും ആൾനാശവും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് റഷ്യയെ കൂടുതൽ സാമ്പത്തികമായി പ്രതിരോധത്തിലാക്കുന്ന നടപടികൾക്ക് ജി 7 കൂട്ടായ്മ മുതിർന്നത്.

റഷ്യൻ സൈനിക ഉദ്യോഗസ്ഥർക്ക് വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും യുഎസ് വ്യക്തമാക്കി. റഷ്യയ്‌ക്ക് വേണ്ടിയോ റഷ്യയെ പിന്തുണയ്‌ക്കുന്നതിനോ യുക്രെയ്‌നിലെത്തിയ സൈനിക ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയാണ് നിയന്ത്രണം നിലവിൽ വരിക. സമുദ്രമേഖലയിലെ റഷ്യൻ കമ്പനികൾക്കും റഷ്യയുടെ കപ്പലുകൾക്കും വിലക്ക് ഏർപ്പെടുത്തിയതായിട്ടാണ് വിവരം.

യുക്രെയ്‌നിലെ പുടിന്റെ നടപടികൾ റഷ്യയ്‌ക്കാകെ നാണക്കേടാണെന്ന് നേതാക്കൾ വിലയിരുത്തി. അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. യുക്രെയ്‌നെതിരായ യുദ്ധത്തിൽ പുടിൻ വിജയിക്കരുതെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും നേതാക്കൾ വ്യക്തമാക്കി.

Tags: റഷ്യUkraine War
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies