ബാറ്റിൽ ശുഭ്മാൻ ഗിൽ, ബൗളിങ്ങിൽ റാഷിദ് ഖാൻ; ലക്‌നൗവിനെ തകർത്ത് പ്ലേഓഫിൽ ഇടം പിടിച്ച് ഗുജറാത്ത് ടൈറ്റൻസ്‌
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബാറ്റിൽ ശുഭ്മാൻ ഗിൽ, ബൗളിങ്ങിൽ റാഷിദ് ഖാൻ; ലക്‌നൗവിനെ തകർത്ത് പ്ലേഓഫിൽ ഇടം പിടിച്ച് ഗുജറാത്ത് ടൈറ്റൻസ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 11:35 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ എറിഞ്ഞുവീഴ്‌ത്തി ഗുജറാത്ത് ടൈറ്റൻസ്. 62 റൺസിനാണ് ലക്‌നൗവിനെ പരാജയപ്പെടുത്തിയത്. ഗുജറാത്ത് ഉയർത്തിയ 145 എന്ന വിജയലക്ഷ്യം പിന്തുടർന്നെത്തിയ ലക്‌നൗവിന് 13.5 ഓവർ ആയപ്പോഴേക്കും മുഴുവൻ വിക്കറ്റും നഷ്ടമായി. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് 144 റൺസ് എടുത്തപ്പോൾ 13.5 ഓവറിൽ 82 റൺസിൽ ലക്‌നൗ ഓൾ ഔട്ടായി.

ടൈറ്റൻസിന് വേണ്ടി ശുഭ്മാൻ ഗിൽ ആദ്യാവസാനം ക്രീസിൽ നിറഞ്ഞുനിന്നപ്പോൾ, ലക്‌നൗവിന് വേണ്ടി ദീപക് ഹൂഡ മാത്രമാണ് ഭേദപ്പെട്ട സ്‌കോർ നേടിയത്. ഇതോടെ ഈ സീസണിൽ പ്ലേ ഓഫിൽ ഇടം പിടിക്കുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റൻസ് മാറി. ഐപിഎല്ലിൽ ആദ്യമായാണ് ഗുജറാത്ത് ടൈറ്റൻസ് കളിക്കുന്നത്.

ഗുജറാത്തിന് വേണ്ടി ആദ്യമിറങ്ങിയ വൃദ്ധിമാൻ സാഹ 11 ബോളിൽ 1 ബൗണ്ടറിയുൾപ്പെടെ 5 റൺസ് മാത്രമെടുത്ത് പുറത്തായി. എന്നാൽ ഒപ്പമിറങ്ങിയ ശുഭ്മാൻ 49 ബോളിൽ 7 ബൗണ്ടറിയുൾപ്പെടെ 63 റൺസ് എടുത്ത് പുറത്താകാതെ നിന്നു. മാത്യു വേഡ് 7 ബോളിൽ 10 റൺസും ഹാർദിക് പാണ്ഡെ 13 ബോളിൽ 11 റൺസുമെടുത്ത് പുറത്തായി.

പിന്നാലെ വന്ന ഡേവിഡ് മില്ലർ 24 ബോളിൽ ഒരു സിക്‌സറും ഒരു ബൗണ്ടറിയുമുൾപ്പെടെ 26 റൺസ് നേടിക്കൊണ്ട് ഗില്ലിന് പിന്തുണ നൽകി. രാഹുൽ തേവാതിയ 16 ബോളിൽ 22 റൺസ് എടുത്തു.

ലക്‌നൗവിന് വേണ്ടി അവേഷ് ഖാൻ രണ്ട് വിക്കറ്റും മൊഹ്‌സിൻ ഖാനും ജെയ്‌സൺ ഹോൾഡറും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

ലക്‌നൗ സൂപ്പർ ജയന്റ്‌സിന് വേണ്ടി ഇറങ്ങിയ ദീപക് ഹൂഡ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത് 26 പന്തിൽ മൂന്ന് ബൗണ്ടറിയുൾപ്പെടെ ഹൂഡ 27 റൺസ് നേടി. ക്വിന്റൺ ഡി കോക്കും അവേഷ് ഖാനും രണ്ടക്കം കടന്നു. ഡി കോക്ക് 10 ബോളിൽ 11 റൺസ് എടുത്തപ്പോൾ അവേഷ് ഖാൻ 4 ബോളിൽ 12 റൺസ് എടുത്തു. മറ്റ് ടീമംഗങ്ങൾക്കൊന്നും തന്നെ രണ്ടക്കം കടക്കാൻ പോലുമായില്ല.

ഗുജറാത്തിന് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയത് റാഷിദ് ഖാനാണ്. നാല് വിക്കറ്റാണ് റാഷിദ് തെറിപ്പിച്ചത്. യഷ് ദയാലും രവിശ്രീനിവാസൻ സായ് കിഷോറും രണ്ട് വിക്കറ്റ് വിതവും, മുഹമ്മദ് ഷമി 1 വിക്കറ്റും വീഴ്‌ത്തി.

Tags: IPL 2022Gujarat TitansLucknow Super Giants
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies