സമ്മാനം വാങ്ങാൻ വേദിയിൽ എത്തി അപമാനിതയായ വിദ്യാർഥിനിയോട് മാപ്പ് ചോദിച്ച് മാത്യു ടി തോമസ്; മുൻമന്ത്രിക്കെതിരെ ആക്ഷേപ ശരങ്ങളുമായി മതമൗലികവാദികൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സമ്മാനം വാങ്ങാൻ വേദിയിൽ എത്തി അപമാനിതയായ വിദ്യാർഥിനിയോട് മാപ്പ് ചോദിച്ച് മാത്യു ടി തോമസ്; മുൻമന്ത്രിക്കെതിരെ ആക്ഷേപ ശരങ്ങളുമായി മതമൗലികവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 04:29 pm IST
FacebookTwitterWhatsAppTelegram

സമസ്തയുടെ വേദിയിൽ അപമാനിതയായ വിദ്യാർഥിനിയെ പിന്തുണച്ചും മാപ്പ് അപേക്ഷിച്ചും മുൻമന്ത്രി മാത്യു ടി തോമസ് രംഗത്ത്. ആദ്യമായാണ് ഒരു ഇടതുപക്ഷ നേതാവ് ഈ വിഷയത്തിൽ പരസ്യ പ്രതികരണവുമായി രംഗത്ത് വരുന്നത്. ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

കഷ്ടം എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെൺകുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ? അദ്ദേഹം ചോദിക്കുന്നു. ലിംഗസമത്വം, തുല്യനീതി, ഭരണഘടനാതത്വങ്ങൾ അവിടെ നിൽക്കട്ടെ.. ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചില്ലേ? ആ അപരാധത്തിന് മതത്തിന്റെ സംരക്ഷണമോ? മതബോധനങ്ങളുടെ ദുർവ്യാഖ്യാനം എന്ന് കരുതിക്കോട്ടെ? മകളേ പൊറുക്കൂ ഞങ്ങളോട്. ഇന്ന് നിനക്കീ വേദന സമ്മാനിച്ച ഞങ്ങൾ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും.. തീർച്ച എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

മതപൗരോഹിത്യത്തിനെതിരെ വിമർശിച്ച മാത്യു ടി തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പതിവു പോലെ മതമൗലികവാദികൾ വലിയ അധിക്ഷേപങ്ങളാണ് ചൊരിയുന്നത്. ഇസ്ലാമിനെ ചൊറിയാൻ വരേണ്ടെന്നും മതത്തിന്റെ കാര്യങ്ങൾ നോക്കാൻ മതപണ്ഡിതന്മാരുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. മുസ്ലിങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ മാത്യു ടി തോമസ് പ്രതികരിച്ചില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. കിണറ്റിൽ വീണ് ജീവൻ നഷ്ടമായ കന്യാസ്ത്രീകളുടെ കാര്യത്തിൽ പോസ്റ്റ ചെയ്യാത്തതെന്തെന്ന് മറു വിഭാഗം വിമർശനം ഉന്നയിക്കുന്നു.

മാത്യു ടി തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ
കഷ്ടം !
സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെൺകുട്ടിയെ ക്ഷണിച്ചതിന് സംഘാടകർക്കു മേൽ മതനിഷ്ഠകളുടെ മറവിൽ ശകാരങ്ങൾ വർഷിക്കുന്ന ദൃശ്യങ്ങൾ ഇന്നത്തെ വാർത്തകളിൽ കാണാനിടയായി.
പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെൺകുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ?
ലിംഗസമത്വം, തുല്യനീതി,…
ഭരണഘടനാതത്വങ്ങൾ അവിടെ നിൽക്കട്ടെ..
ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചില്ലേ?
ആ അപരാധത്തിന് മതത്തിന്റെ സംരക്ഷണമോ?
മതബോധനങ്ങളുടെ ദുർവ്യാഖ്യാനം എന്ന് കരുതിക്കോട്ടെ?
മകളെ… പൊറുക്കു ഞങ്ങളോട്.
മറക്കു ഇന്നെന്ന കറുത്ത ദിനത്തെ.
വെല്ലുവിളിയായി ഈ അനുഭവം മാറട്ടെ.
നീ മിടുക്കിയായി വളരണം.
ഒന്നും നിന്നെ തളർത്താതിരിക്കട്ടെ.
നീ നിന്ദിതയല്ല…ആവരുത്..
ഇന്ന് നിനക്കീ വേദന സമ്മാനിച്ച ഞങ്ങൾ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും.. തീർച്ച.
മാത്യു ടി. തോമസ്

 

Tags: samasthaFacebook Postmathew t thomas
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies