ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി മാർഷ്; ഓസ്‌ത്രേലിയൻ കരുത്തിൽ രാജസ്ഥാൻ റോയൽസിനെ നിലംപരിശാക്കി ഡൽഹി ക്യാപിറ്റൽസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി മാർഷ്; ഓസ്‌ത്രേലിയൻ കരുത്തിൽ രാജസ്ഥാൻ റോയൽസിനെ നിലംപരിശാക്കി ഡൽഹി ക്യാപിറ്റൽസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 11:42 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഓൾ റൗണ്ടർ മിച്ചൽ മാർഷ് ക്രീസിൽ കൊടുങ്കാറ്റായപ്പോൾ ഡൽഹിയ്‌ക്ക് കാര്യങ്ങൾ എളുപ്പമായി. ഐപിഎല്ലിൽ രാജസ്ഥാനെതിരായ മത്സരത്തിൽ ഡൽഹി എട്ട് വിക്കറ്റിന്റെ മികച്ച ജയം കരസ്ഥമാക്കി. ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിന്റെ ഉശിരൻ പ്രകടനമാണ് ഡൽഹിയ്‌ക്ക് വൻവിജയം നേടിക്കൊടുത്തത്. മാർഷ് 89 റൺസ് നേടുകയും രണ്ട് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടി. മികച്ച ഫോമിലുളള ഓപ്പണർ ജോസ് ബട്ട്‌ലർ(7) തുടക്കത്തിൽ പോയത് രാജസ്ഥാന് വലിയ നഷ്ടമായി. എന്നാൽ സ്ഥാനക്കയറ്റം കിട്ടി മൂന്നാമനായി എത്തിയ രവിചന്ദ്ര അശ്വിൻ(50) മികച്ച ബാറ്റിങ് പുറത്തെടുത്തു. അശ്വിൻ 38 പന്തുകളിൽ നിന്ന് രണ്ട് സിക്‌സറും നാല് ബൗണ്ടറിയും നേടി. അശ്വിന് കൂട്ടായി മലയാളി താരം ദേവ്ദത്ത് പടിക്കലും(48) നന്നായി ബാറ്റ് വീശി. 30 പന്തിൽ നിന്ന് ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും നേടി അർധസെഞ്ച്വറിയ്‌ക്ക് രണ്ട് റൺ അകലെ വച്ചാണ് പടിക്കൽ ക്രീസ് വിട്ടത്. എന്നാൽ മധ്യനിരയുടെ പ്രകടനം അവസരത്തിനൊത്ത് ഉയരാതിരുന്നതിനാൽ വലിയ സ്‌കാർ പടുത്തുയർത്താൻ ടീമിന് കഴിഞ്ഞില്ല.

ക്യാപ്റ്റൻ സഞ്ജു സാംസൺ(6) ക്രീസിൽ നിലയുറപ്പിക്കും മുമ്പേ പുറത്തായി. യശസ്വി ജയ്സ്വാൾ(19), റിയാൻ പരാഗ്(9), റാസി വാൻ ഡെർ ഡസ്സൻ(12), ട്രൻ ബോൾട്ട്(3) എന്നിങ്ങനെയാണ് മറ്റുളളവരുടെ പ്രകടനം. രാജസ്ഥാൻ ഉയർത്തിയ വെല്ലുവിളി മറികടക്കാൻ ഇറങ്ങിയ ഡൽഹിയക്ക് തുടക്കം തന്നെ തിരിച്ചടി ലഭിച്ചു. റണ്ണെടുക്കും മുമ്പേ ഓപ്പണർ ശ്രീകർ ഭട്ടിനെ(0) ബോൾട്ടിന്റെ പന്തിൽ കീപ്പർ സാംസൺ പിടിച്ച് പുറത്താക്കി.

തുടക്കത്തിൽ ലഭിച്ച തിരിച്ചടിയിൽ നിന്ന് ഓസ്‌ത്രേലിയൻ താരങ്ങളായ ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് കരകയറ്റി. ഓസ്‌ത്രേലിയൻ സഖ്യം രണ്ടാം വിക്കറ്റിൽ 144 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാജസ്ഥാൻ ബൗളിങ് നിരയെ കടന്നാക്രമിച്ച മാർഷിന്റെ ബാറ്റിൽ നിന്ന് ബൗണ്ടറികളും സിക്‌സറുകളും യഥേഷ്ടം പ്രവഹിച്ചു. ടൂർണ്ണമെന്റിലെ ആദ്യ അർധ സെഞ്ച്വറി തികച്ച മാർഷ് 62 പന്തിൽ നിന്ന് 89 റൺസ് നേടി. ഏഴ് സിക്‌സറും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതാണ് മാർഷിന്റെ ഇന്നിങ്‌സ്. മാർഷിന് കൂട്ടായി നിന്ന ഡേവിഡ് വാർണർ റണ്ണെടുക്കാൻ പതിവുപോലെ തിടുക്കം കൂട്ടിയരുന്നില്ല.

തുടക്കം മുതൽ അവസാനം ക്രീസിൽ നിന്ന വാർണർ ബൗണ്ടറി അടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചാണ് മൈതാനം വിട്ടത്. നാലാമനായി ഇറങ്ങിയ ക്യാപ്റ്റൻ ഋഷഭ് പന്ത്(13) വാർണർക്കൊപ്പം പുറത്താകാതെ നിന്നു. 11 പന്തുകൾ ബാക്കിനിൽക്കെയാണ് ഡൽഹിയുടെ വിജയം. മാർഷാണ് കളിയിലെ താരം. ജയത്തോടെ ഡൽഹി 12 പോയിന്റുമായി അഞ്ചാമത്തെത്തി പ്ലേ ഓഫിനുളള സാധ്യത സജീവമാക്കി. രാജസ്ഥാൻ 12 മത്സരത്തിൽ നിന്ന് 14 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.

Tags: delhi capitalsdavid warner
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies