ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,827 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിക്കുന്ന ആകെ കൊറോണ രോഗികളുടെ എണ്ണം 4.31 കോടി കവിഞ്ഞു.
അതേസമയം രാജ്യത്തെ സജീവ രോഗികളിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 20,000 കടന്ന സജീവ രോഗികൾ 19,067 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 24 കൊറോണ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊറോണ മരണം 5,24,181 ആയി. രോഗമുക്തി നിരക്കും കൂടുകയാണ്. നിലവിൽ 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്.
Comments