റായ്പൂർ: റായ്പൂരിൽ ഛത്തീസ്ഗഢ് സർക്കാരിന്റെ പരിശീലക ഹെലികോപ്ടർ തകർന്നുവീണു. രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു. റായ്പൂർ വിമാനത്താവളത്തിലായിരുന്നു അപകടം.
പരിക്കേറ്റ പൈലറ്റുമാരെ രാമകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അനുശോചിച്ചു. ക്യാപ്റ്റൻ പാണ്ഡ, ക്യാപ്റ്റൻ ശ്രീവാസ്തവ എന്നിവരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഹെലികോപ്ടർ ലാൻഡ് ചെയ്യിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ദുരന്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Comments