ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎയ്‌ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. കാപ്പനെതിരായ കേസ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഹർജി കോടതിയിൽ എത്തുമ്പോൾ ഉള്ള സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായിട്ടാണ് കോടതി നോട്ടീസ് അയച്ചത്.
മുംബൈ മലയാളിയും വ്യവസായിയുമായ ദിനേശ് മേനോൻ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ഇതേ കാര്യം ഉന്നയിച്ച് ദിനേശ് മേനോൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ പിന്നീട് നിർത്തി വച്ചിരുന്നു. മാണി സി കാപ്പൻ മൂന്ന് കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപ വായ്പ വാങ്ങിയ ശേഷം തട്ടിപ്പ് നടത്തിയെന്നാണ് ദിനേശ് മേനോന്റെ ആരോപണം.















