വല്ലാത്ത ആയുസ്സ് തന്നെ... ഇപ്പോഴും കത്തുന്ന ബൾബിന്റെ പ്രായം 121- വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

വല്ലാത്ത ആയുസ്സ് തന്നെ… ഇപ്പോഴും കത്തുന്ന ബൾബിന്റെ പ്രായം 121- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 04:55 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ്, എന്തിന് ഗാന്ധിജി ഇന്ത്യയിലേക്ക് തിരികെ എത്തുന്നതിന് മുമ്പ് പ്രകാശിക്കാൻ തുടങ്ങിയതാണ് ഈ ബൾബ് മുത്തശ്ശി, കൃത്യമായി പറഞ്ഞാൽ 121 വർഷങ്ങൾക്ക് മുമ്പ്. അതായത് 1901 ൽ. കാലിഫൊർണിയയിലെ എൽ തെരുവിലെ ലിവറൂമിലെ ആറാം നമ്പർ ഫയർ സ്റ്റേഷനിലാണ് ഈ ബൾബ് മുത്തശ്ശി ഒരു നൂറ്റാണ്ടിലേറയായി ചിരിച്ചു നില്ക്കുന്നത്. ഫയർഹൗസിന്റെ ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ ഒരു ലൈറ്റ് ബൾബ് രാവും പകലും എരിഞ്ഞുകൊണ്ടിരിക്കുന്നു. ഏറ്റവും ദൈർഘ്യമേറിയ കത്തുന്ന ലൈറ്റ് ബൾബ് എന്ന ഗിന്നസ് റെക്കോർഡ്  ഈ ബൾബിന് സ്വന്തമാണ്.

കാലിഫോർണിയയിലെ ലിവർമോറിലെ ഈ ബൾബ് ഒരു സാധാരണ ലൈറ്റ് ബൾബ് അല്ല. 1901 മുതൽ കെടാതെ കത്തിക്കൊണ്ടിരിക്കുന്ന അത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കത്തുന്ന ലൈറ്റ് ബൾബ് ആണ്. നമുക്കറിയാം ഒരു ലൈറ്റ് ബൾബിന്റെ ശരാശരി ആയുസ്സ് 1000 മണിക്കൂറാണ് എന്നത്. എന്നാൽ, ഇതെങ്ങനെ 121 വർഷമായി കെടാതെ കത്തിക്കൊണ്ടിരിക്കുന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഈ ബൾബ് നിർമ്മിച്ചത്  അഡോൾഫ് ചാലിയറ്റ് എന്നയാളാണ്. ഷെൽബി ഇലക്ട്രിക് എന്ന കമ്പനിയും.

1901 -ൽ ലിവർമോർ പവർ ആന്റ് വാട്ടർ കമ്പനിയുടെ ഉടമ ഡെന്നിസ് ബെർണലാണ് ഇത് ആദ്യമായി വാങ്ങി ലിവർമോറിലെത്തിച്ചത്. അതേവർഷം തന്നെ അദ്ദേഹം തന്റെ കമ്പനി വിറ്റപ്പോൾ, ഈ ബൾബ് പ്രാദേശിക ഫയര്‍‌സ്റ്റേഷന് സംഭാവനയായി നൽകി. പിന്നെയും ഒരുപാട് കൈമാറ്റങ്ങൾക്കൊടുവിൽ ഇത് ഫയർസ്റ്റേഷൻ  6 -ൽ എത്തി. ഏകദേശം നാല് വാട്ടുകളിൽ പ്രവർത്തിക്കുന്ന ഈ ബൾബ്, ഇപ്പോൾ 24 മണിക്കൂറും പ്രകാശം ചൊരിഞ്ഞു നിൽക്കുകയാണ് അവിടെ. ബൾബ് കാണാൻ ആഗ്രഹിക്കുന്നവർ ബൾബിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറിയാൽ ഒരു തത്സമയ വെബ്ക്യാം വഴി തത്സമയം കാണാനും സാധിക്കും.

1901 മുതലുള്ള കണക്ക് നോക്കിയാൽ ഇപ്പോൾ ഒരുദശലക്ഷം മണിക്കൂറിലധികമായി ഇത് ഇങ്ങനെ കത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ, ഒരിക്കൽ മാത്രം ഒരു 22 മിനിറ്റ് നേരത്തേക്ക് ഇതിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.  1976 -ൽ ഫയർസ്റ്റേഷൻ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയപ്പോഴായിരുന്നു അത്. ബൾബ് അഴിച്ചുമാറ്റിയാൽ തകരുമെന്ന ഭയത്താൽ അതിന്റെ കോഡ് മുറിച്ചുമാറ്റി. ക്യാപ്റ്റൻ കിർബി സ്ലേറ്റിന്റെ നേതൃത്വത്തിൽ പോലീസ് സേനയും, ഫയർ ട്രക്കും അകമ്പടിയായി വന്നാണ് ഇത് നീക്കിയത്.

ബൾബിന്റെ വ്യത്യസ്തമായ രൂപകൽപ്പന മൂലമാകാം അതിപ്പോഴും കത്തുന്നതെന്ന് ചിലർ പറയുന്നു. ഇത്രയും വർഷങ്ങളായി ബൾബ് എങ്ങനെ കെടാതെ കത്തുന്നു എന്നത് ഇപ്പോഴും ഒരു രഹസ്യമായിത്തന്നെ തുടരുകയാണ്.

Tags: Viral Videobulb
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies