ഗോതമ്പിന്റെ വില വർദ്ധനവിന് തടയിട്ട് കേന്ദ്രസർക്കാർ; കയറ്റുമതി നിരോധിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോതമ്പിന്റെ വില വർദ്ധനവിന് തടയിട്ട് കേന്ദ്രസർക്കാർ; കയറ്റുമതി നിരോധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2022, 12:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യത്തെ ഗോതമ്പ് വില വർദ്ധനവ് പരിഹരിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. മറ്റ് രാജ്യങ്ങളിലേക്കുള്ള ഗോതമ്പിന്റെ കയറ്റുമതിയ്‌ക്ക് വിലക്കേർപ്പെടുത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഭ്യന്തര വിപണയിൽ ഗോതമ്പിന്റെ വില വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് കയറ്റുമതി നിർത്തലാക്കി വില വർദ്ധനവ് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അതേസമയം ഗോതമ്പിന്റെ ആവശ്യം നേരിടുന്ന രാജ്യങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ധാന്യം കയറ്റി അയക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

നിലവിൽ നിരവധി രാജ്യങ്ങൾ ആണ് ഇന്ത്യയിൽ നിന്നും ഗോതമ്പ് വാങ്ങുന്നത്. റഷ്യ- യുക്രെയൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗോതമ്പ് കിട്ടാതെ വന്നതോടെ ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിരുന്നു. തുടർന്ന് ഇവർക്കും ഗോതമ്പ് നൽകാൻ ആരംഭിച്ചത് ആഭ്യന്തര വിപണിയിൽ ധാന്യത്തിന്റെ ലഭ്യതയിൽ കുറവ് വരുത്തി. ഇതാണ് വില വർദ്ധനവിന് കാരണമായത് എന്നാണ് വിലയിരുത്തൽ. ആഗോള ആവശ്യം വർദ്ധിച്ചതിനെ തുടർന്ന് 2021-22 സാമ്പത്തിക വർഷം മാത്രം ഏഴ് മില്യൺ ടൺ ഗോതമ്പാണ് ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ഇതിൽ 50 ശതമാനത്തോളം കയറ്റി അയച്ചത് ബംഗ്ലാദേശിലേക്കാണ്.

കഴിഞ്ഞ  വർഷം 1,30,000 ടൺ ഗോതമ്പാണ് രാജ്യം കയറ്റുമതി ചെയ്തത്. ഈ സാമ്പത്തിക വർഷം ഇത്  9,63,000 ടണ്ണായി ഉയർന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ഗോതമ്പിന്റെ കയറ്റുമതി 10 മില്യൺ ടണ്ണാക്കി ഉയർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഗോതമ്പ് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്രസർക്കാർ പ്രതിനിധികളെ അയച്ചിട്ടുണ്ട്.

അതേസമയം ഉള്ളി വിത്തുകളുടെ കയറ്റുമതിയ്‌ക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിന് കേന്ദ്രസർക്കാർ ഇളവ് നൽകിയിട്ടുണ്ട്. നേരത്തെ ഉള്ളി വിത്തുകൾ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയ ഉത്പന്നങ്ങളുടെ പട്ടികയിൽ ആയിരുന്നു കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരുന്നത്. ഇത് നിയന്ത്രണങ്ങളോടെ കയറ്റുമതി ചെയ്യാവുന്ന ഉത്പന്നങ്ങളുടെ പട്ടികയിലേക്കാണ് മാറ്റിയിരിക്കുന്നത്.

Tags: wheatexport
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies