ഡച്ച് മാതൃക, റൂം ഫോർ റിവർ: പദ്ധതികൾ എല്ലാം പിണറായിയുടെ വാക്കുകളിൽ മാത്രം; കാലവർഷം തുടങ്ങും മുമ്പ് വെളളത്തിൽ മുങ്ങി കേരളം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡച്ച് മാതൃക, റൂം ഫോർ റിവർ: പദ്ധതികൾ എല്ലാം പിണറായിയുടെ വാക്കുകളിൽ മാത്രം; കാലവർഷം തുടങ്ങും മുമ്പ് വെളളത്തിൽ മുങ്ങി കേരളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2022, 01:37 pm IST
FacebookTwitterWhatsAppTelegram

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് 2018ലെ മഹാപ്രളയം. അന്ന് കേരളത്തിൽ ഉണ്ടായ നഷ്ടം സമാനകളില്ലാത്തതാണ്. നിരവധി പേർക്ക് ജീവഹാനിയും മറ്റ് നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ആയിരകണക്കിന് ജനങ്ങൾ ഭവനരഹിതരാവുകയും ചെയ്തത് കേരളം സാക്ഷിയാണ്. മഹാപ്രളയം വെറും ഒരു പ്രകൃതിക്ഷോഭം മാത്രമായിരുന്നില്ല. പിണറായി സർക്കാരിന്റെ വികലമായ ഡാം മാനേജ്‌മെന്റിന്റെ ഭാഗമായുണ്ടായ മനുഷ്യനിർമ്മിതമായ ദുരന്തമായികുന്നു 2018ൽ നടന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. എല്ലാം ഡാമുകളും ഒരേ സമയം തുറന്ന് വിട്ടപ്പോൾ കേരളത്തിന് താങ്ങാനാവുന്നതിന് അപ്പുറമായിരുന്നു വെളളത്തിന്റെ ഒഴുക്ക്.

അന്ന് കേരളത്തിലേക്ക് വിദേശങ്ങളിൽ നിന്നും മറ്റും കോടികണക്കിന് രൂപ ധനസഹായമായി എത്തിയെങ്ങിലും അത് അർഹരായവരിൽ എത്തിയില്ല. പ്രളയത്തിന്റെ പേരിൽ ജനങ്ങളിൽ നിന്ന് പിരിച്ച സെസും പ്രളയബാധിതർക്ക് ഗുണം ചെയ്തില്ല. റീ ബിൽഡ് കേരള പദ്ധതിയും കടലാസിൽ മാത്രം ഒതുങ്ങി.

അതിനിടെ വെളളപ്പൊക്കം നേരിടുന്നതിനെ കുറിച്ച് പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നെർലാന്റ്‌സിൽ സന്ദർശനം നടത്തുകയും ചെയ്തു. സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന നെതർലാന്റ്‌സ് എങ്ങനെ വെളളപ്പൊക്കം പോലുളള പ്രകൃതിക്ഷോഭങ്ങളെ എങ്ങനെ നേരിടുന്നുവെന്ന് പഠിക്കാനാണ് മുഖ്യമന്ത്രിയും സംഘവും നെതർലാന്റ്‌സ് സന്ദർശിച്ചത്. വെളളപ്പൊക്കം നേരിടുന്നതിനുളള ഡച്ച് മാതൃക നേരിട്ട് വിലയിരുത്തി. നൂർവാർഡിലെ റൂം ഫോർ റിവർ പദ്ധതി മേഖലയിലായിരുന്നു സന്ദർശനം. നദിക്ക് കൂടുതൽ വിസ്തൃതി നൽകുന്നതിലൂടെ വെളളപ്പൊക്കം ഉണ്ടായാൽ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ഇടതിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്.

2019ൽ മെയ് 9ന് വീഡിയോ പോസ്റ്റ് ചെയ്ത് പിണറായി കുറിച്ചത് ഇങ്ങനെയാണ്. കുട്ടനാട് ഉൾപ്പെടെയുളള സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാനാവുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം. ജലവിഭവ-ജല മാനേജ്‌മെന്റ് രംഗത്തെ വിദഗ്ധരുമായും ചർന്ന നടന്നു. ഫലപ്രദമായ ജല മാനേജ്‌മെന്റിനുളള വിവിധ മാർഗങ്ങൾ വിദഗ്ധർ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.

നിയമസഭയിൽ ഡച്ച് സന്ദർശനത്തിൽ കേരളവുമായി ബന്ധപ്പെട്ട ഏതൊക്കെ പദ്ധതികളാണ് ചർച്ച നടത്തിയതെന്ന 28.10.2019ൽ ജെയിംസ് മാത്യുവിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇതായിരുന്നു. പുഷ്പകൃഷി വികസനം, സമുദ്രനിരപ്പിന് താഴെയുളള കൃഷി, വാഴപ്പഴത്തിന്റെ കയറ്റുമതിക്ക് സഹായകമായി ഷെൽലൈഫ് വർധിപ്പിക്കൽ, വെളളപ്പൊക്ക നിയന്ത്രണത്തിന്റെ നൂതന മാതൃക അവലംബിക്കൽ, ഡച്ച് പുരാരേഖകൾ ഡിജിലൈസ് ചെയ്ത് സൂക്ഷിക്കുക എന്നീ വിഷയങ്ങളിൽ അതത് മേഖലകളിലെ വിദഗ്ധരുമായി ചർച്ചകൾ നടത്തുകയുണ്ടായി എന്നിങ്ങനെയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഡച്ച് സന്ദർശനത്തിലെ പദ്ധതികൾ എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയെന്ന് എല്ലാ വർഷം ഉണ്ടാക്കുന്ന കാലവർഷത്തിലെ കെടുതികൾ വ്യക്തമാക്കുന്നത്.

2018ലെ പ്രളയത്തിൽ ഉണ്ടായവർക്ക് അർഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ ഇനിയും നടപ്പാക്കിയിട്ടില്ല. അതിനുശേഷവും നിരവധി പ്രകൃതിദുരന്തങ്ങൾക്ക് കേരളം സാക്ഷിയായി. മഹാപ്രളയത്തിൽ നിന്ന് ഒരു പാഠവും പടിക്കാൻ ഭരണകൂടമോ മറ്റ് സർക്കാർ സംവിധാനങ്ങളോ തയ്യാറാകുന്നില്ലെന്നതാണ് യാഥാർഥ്യം. ഈ വർഷവും സ്ഥിതി വ്യത്യസ്തമായിരിക്കില്ലെന്ന് കാലവർഷത്തിന്റെ മുന്നോടിയായുളള അനുഭവങ്ങൾ വ്യക്തമാക്കുന്നു.

കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കാലവർഷത്തിന് മുമ്പ് ആരംഭിച്ച മഴയിൽ പോലും കേരളം വെളളത്തിൽ മുങ്ങിയ കാഴ്‌ച്ചയാണ് കാണുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സംസ്ഥാനത്ത് എങ്ങും റോഡുകൾ വെളളക്കെട്ടിലായി. കേരളത്തിന്റെ വ്യവസായ ജില്ലയായ എറണാകുളത്ത് ശക്തമായ മഴയിൽ റോഡുകളിൽ വെളളക്കെട്ട് ദൃശ്യമാണ്. പല കടകളിലും വെളളം കയറി. തലസ്ഥാന നഗരിയിലും മഴ ശക്തമാണ്. ഇവിടെയും വെളളക്കെട്ട് രൂക്ഷമാണ്. മലയോര മേഖലകളിലും ജനജീവിതത്തെ സ്തംഭിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പ് ജനങ്ങളുടെ മനസ്സിൽ തീയാണ് അവശേഷിപ്പിക്കുന്നത്. മുൻവർഷങ്ങളിലെ പോലെ ഇത്തവണയും ദുരിതത്തിന്റേതായിരിക്കുമെന്ന മുന്നറിയിപ്പാണ് കാലവർഷത്തിന് മുമ്പത്തെ മഴ സൂചിപ്പിക്കുന്നത്.

Tags: LANDSLIDEdutch model2018 flood
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies