തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഷണ്ടിംഗിനിടെ അപകടം. റെയിൽവേ ജീവനക്കാരന്റെ കാൽ നഷ്ടമായി. സീനിയർ സെക്ഷൻ എൻജിനിയർ ശ്യാം ശങ്കറിനാണ് പരിക്കേറ്റത്.
വൈകുന്നേരമായിരുന്നു സംഭവം. രാത്രി എട്ടരയ്ക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെടാനിരുന്ന അമൃത എക്സ്പ്രസിന്റെ ഷണ്ടിംഗ് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശ്യാം ശങ്കറും മറ്റൊരു ജീവനക്കാരനും ചേർന്നായിരുന്നു ഷണ്ടിംഗ് നടത്തിയിരുന്നത്. ഇതിനിടെ ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു. ശ്യാം ശങ്കറിനൊപ്പമുണ്ടായിരുന്ന ആളുടെ പരിക്കുകൾ ഗുരുതരമല്ല.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് റെയിൽവേ പോലീസ് പറയുന്നത്. ദീർഘകാലത്തിന് ശേഷമാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇത്തരം ഒരു അപകടം സംഭവിക്കുന്നത്. ഇതാണ് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നത്. റെയിൽവേ പോലീസിന്റെ സംശയം ലോക്കൽ പോലീസും ശരിവയ്ക്കുന്നുണ്ട്.
Comments