ട്രെയിനുകൾ പോലും മറിച്ചിട്ട് മണ്ണിടിച്ചിൽ; അസമിലെ പ്രളയത്തിൽ റെയിൽവേയ്ക്ക് നേരിട്ടത് വൻ നാശനഷ്ടം; റെയിൽവേ സ്‌റ്റേഷനിൽ കുടുങ്ങിയ 1600 യാത്രക്കാരെയും രക്ഷപെടുത്തി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിനുകൾ പോലും മറിച്ചിട്ട് മണ്ണിടിച്ചിൽ; അസമിലെ പ്രളയത്തിൽ റെയിൽവേയ്‌ക്ക് നേരിട്ടത് വൻ നാശനഷ്ടം; റെയിൽവേ സ്‌റ്റേഷനിൽ കുടുങ്ങിയ 1600 യാത്രക്കാരെയും രക്ഷപെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 11:42 am IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: അസമിൽ പ്രളയക്കെടുതി രൂക്ഷം. കന്നത്ത മഴയ്‌ക്കൊപ്പം ഉണ്ടായ മിന്നൽ പ്രളയമാണ് സ്ഥിതി ഗുരുതരമാക്കിയത്. ദിമാ ഹസാവോ ജില്ലയിൽ ഉൾപ്പെടെ ശക്തമായ മണ്ണിടിച്ചിൽ വ്യാപക നാശമാണ് ഉണ്ടാക്കിയത്. ഇവിടെ ന്യൂ ഹഫ്‌ലോംഗ് റെയിൽവേ സ്‌റ്റേഷൻ ഏറെക്കുറെ പൂർണമായി തകർന്ന നിലയിലാണ്.

ശക്തമായ മണ്ണിടിച്ചിലിലാണ് റെയിൽവേ സ്റ്റേഷനിൽ നാശനഷ്ടമുണ്ടായത്. മണ്ണിടിച്ചിലിന്റെ ശക്തിയിൽ ഇവിടെ നിർത്തിയിട്ടിരുന്ന പാസഞ്ചർ തീവണ്ടി ട്രാക്കിൽ നിന്ന് പുറത്തേക്ക് മറിഞ്ഞുവീണു. ഇതിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

മണ്ണിടിച്ചിലിൽ പലയിടത്തും റെയിൽവേ ട്രാക്കുകൾ പൂർണമായി ഒലിച്ചുപോയി. മലയോര മേഖലകളിലാണ് റെയിൽവേയ്‌ക്ക് കൂടുതൽ നാശം ഉണ്ടായത്. തകരാറിലായ ട്രാക്കുകൾ നന്നാക്കുന്നതിലാണ് അടിയന്തിരമായി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

അതിനിടെ ദിമ ഹസാവോയിലെ ഡിറ്റോക്‌ചെറ റെയിൽവേ സ്‌റ്റേഷനിൽ കുടുങ്ങിയ ട്രെയിൻ യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി മാറ്റി. 1600 യാത്രക്കാരാണ് മണ്ണിടിച്ചിലിനെ തുടർന്ന് ഇവിടെ കുടുങ്ങിയിരുന്നത്. ഇവരിൽ 119 പേരെ വ്യോമസേന എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. സിൽചാർ ഗുവാഹത്തി എക്‌സ്പ്രസിലെ യാത്രക്കാരാണ് റെയിൽവേ സ്‌റ്റേഷനിൽ കുടുങ്ങിയത്.

ദിമ ഹസാവോയിൽ ഉൾപ്പെടെ 67 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ഇവിടേക്ക് പ്രളയബാധിത മേഖലകളിൽ നിന്ന് 32,900 പേരെ മാറ്റിയതായി അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 20 ജില്ലകളിലായി 1.92 ലക്ഷം പേരെ പ്രളയം ബാധിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തിന്റെ മദ്ധ്യമേഖലാ ജില്ലകളായ ദിമ ഹസാവോ, ഹൊജായ് എന്നിവിടങ്ങളിലും തെക്കൻ അസമിലെ കച്ചാർ ജില്ലയിലുമാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്.

Tags: assam floodLANDSLIDE
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies