ന്യൂഡൽഹി : തോമസ് കപ്പ് സ്വന്തമാക്കിക്കൊണ്ട് ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യൻ ബാഡ്മിന്റൺ ടീമിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ചിരാഗ് ഷെട്ടി. ഒരു പ്രധാനമന്ത്രിയും ഇതുവരെ കായിക താരങ്ങളെ വിളിച്ച് അനുമോദിക്കുന്നത് കണ്ടിട്ടില്ലെന്നും തങ്ങളെ വിളിക്കാൻ സമയം കണ്ടെത്തിയതിൽ വളരെ നന്ദിയെന്നും ചിരാഗ് ട്വിറ്ററിലൂടെ അറിയിച്ചു.
ഏതൊരു കായിക താരത്തെയും ഒരു രാജ്യത്തെ പ്രധാനമന്ത്രിയും നേരിട്ട് വിളിച്ച് അനുമോദിക്കുന്നത് കണ്ടിട്ടില്ല. ഇത് ഇന്ത്യയിൽ മാത്രം നടക്കുന്ന സംഭവമാണ്. ഇത് കായിക താരങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്നു. തങ്ങളെ അനുമോദിക്കാൻ സമയം കണ്ടെത്തിയതിൽ നന്ദി അറിയിക്കുന്നതായും ചിരാഗ് ഷെട്ടി പറഞ്ഞു.
1949 ന് ശേഷം ആദ്യമായാണ് ഇന്ത്യ തോമസ് കപ്പ് സ്വന്തമാക്കുന്നത്. ഞായറഴ്ച നടന്ന മത്സരത്തിൽ 14 തവണ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ ചിരാഗ്- സാത്വിക്‌സായിരാജ് രാങ്കിറെഡ്ഡി സഖ്യം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി താരങ്ങളെ നേരിട്ട് വിളിച്ച് അനുമോദിച്ചത്.
ഇത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്നും ഇന്തോനേഷ്യയെ തോൽപ്പിച്ച് കപ്പ് നേടിയെന്ന് ഇനിയും വിശ്വസിക്കാനാകുന്നില്ലെന്നും ചിരാഗ് വ്യക്തമാക്കി.















