വീണ്ടും തോൽവി ഏറ്റുവാങ്ങി മുംബൈ; ഹൈദരാബാദിനോട് നാല് റൺസിന് പൊരുതി വീണ് രോഹിതും സംഘവും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീണ്ടും തോൽവി ഏറ്റുവാങ്ങി മുംബൈ; ഹൈദരാബാദിനോട് നാല് റൺസിന് പൊരുതി വീണ് രോഹിതും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 11:38 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അവസാന പന്ത് വരെ ആവേശം തങ്ങി നിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാല് റൺസിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. രാഹുൽ ത്രിപാഠിയുടെ മികച്ച ഇന്നിങ്‌സാണ് ഹൈദരാബാദിന്റെ ഇന്നിങ്‌സിന് അടിത്തറയിട്ടത്.

ത്രിപാഠി 44 പന്തിൽ നിന്ന് മൂന്ന് സിക്‌സറുകളുടെയും ഒമ്പത് ബൗണ്ടറികളുടെയും സഹായത്തോടെ 76 റൺസെടുത്തു. പ്രിയം ഗാർഗ്(42), നിക്കോളാസ് പൂരൻ(38) എന്നിവരുടെ ചെറുത്ത്‌നിൽപ്പ് ടീമിന് മികച്ച സ്‌കോർ നേടാൻ സഹായിച്ചു. പിന്നീടുളള ബാറ്റർമാർക്കൊന്നും രണ്ടക്കം തികയ്‌ക്കാനായില്ല. അഭിഷേക് ശർമ്മ(9), ഐഡൻ മാർക്രം(2),കെയ്ൻ വില്യംസൺ(8),വാഷിങ്ടൺ സുന്ദർ(9) എന്നിങ്ങനെയാണ് മറ്റുളളവരുടെ സ്‌കോർ.

ഹൈദരാബാദ് ഉയർത്തിയ വെല്ലുവിളി മുബൈയുടെ ഓപ്പണർമാർ ഏറ്റെടുത്തു. ആദ്യ വിക്കറ്റിൽ നായകൻ രോഹിത്ശർമ്മയും ഇഷാന്ത് കിഷനും 95 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. രോഹിത് അർധസെഞ്ച്വറിക്ക് രണ്ട് റൺ അകലെ വച്ച് പുറത്തായി. നാല് സിക്‌സറുകളും രണ്ട് ബൗണ്ടറിയും താരം നേടി. ഐപിഎൽ സീസണിൽ ഫോം നഷ്ടപ്പെട്ട ഇഷാന്ത് കിഷൻ നായകന് മികച്ച പിന്തുണ നൽകി.

ഇഷാന്ത് 43 റൺസെടുത്താണ് പുറത്തായത്. തുടരെ രണ്ട് തുടക്കകാരെ നഷ്ടപ്പെടുത്തിയത് മുംബൈക്ക് സമർദ്ദമായി. ഡാനിയേൽ സാംസ്(15), തിലക് വർമ്മ(8), ട്രിസ്റ്റൻ സ്റ്റബ്‌സ്(2) എന്നിവർക്ക് അധികം നേരം ക്രീസിൽ തുടരാനായില്ല. വിക്കറ്റുകൾ ഒരറ്റത്ത് വീണു കൊണ്ടിരുന്നപ്പോൾ 17ാം ഓവറിൽ കാര്യങ്ങൾ മാറിമറിഞ്ഞു. നടരാജൻ എറിഞ്ഞ ഓവറിൽ ടിം ഡേവിഡ് 4 സിക്‌സറുകൾ പറത്തി. ആ ഓവറിൽ അവസാന പന്തിൽ ടിം റൺഔട്ടായതോടെ കാര്യങ്ങൾ വീണ്ടും ഹൈദരാബാദിന്റെ വഴിയേ വന്നു. 16 പന്തുകൾ നേരിട്ട് ടിം ഡേവിഡ്(46) നേടിയാണ് പുറത്തായത്. ഹൈദരാബാദിന് വേണ്ടി പേസർ ഉമ്രാൻ മാലിക് മൂന്ന് വിക്കറ്റെടുത്തു. മുംബൈയുടെ ഇന്നിങ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസിന് അവസാനിച്ചു.

Tags: mumbai indiansIPL 2022Sunrisers Hyderabad
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies