സിഖ് മതസ്ഥയായ കുഞ്ഞ് വിഭജന സമയത്ത് പാകിസ്താനിൽ പെട്ടു; വളർന്നത് മുംതാസായി; 75 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തി സഹോദരന്മാരെ കണ്ടു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിഖ് മതസ്ഥയായ കുഞ്ഞ് വിഭജന സമയത്ത് പാകിസ്താനിൽ പെട്ടു; വളർന്നത് മുംതാസായി; 75 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തി സഹോദരന്മാരെ കണ്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 12:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 1947ലെ വിഭജന സമയത്ത് വേർപിരിഞ്ഞ സഹോദരങ്ങൾ 75 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. 75 വർഷം പാകിസ്താനിൽ ജീവിച്ച മുംതാസ് ബീവിയാണ് സഹോദരന്മാരെ കാണാനായെത്തിയത്. പാകിസ്താനിലെ കർതാർപൂർ ഇടനാഴി സഹോദരങ്ങളെ വീണ്ടും ഒന്നിപ്പിച്ചപ്പോൾ ആ കാഴ്‌ച്ച എല്ലാവരേയും സന്തോഷ കണ്ണീരിലാഴ്‌ത്തി. പട്യാലയിലെ സിഖ് കുടുംബത്തിലാണ് മുംതാസ് ബീവി ജനിച്ചത്. വിഭജന സമയത്താണ് പാകിസ്താനിലെത്തുന്നത്.

മൂന്ന് ജ്യേഷ്ഠന്മാരാണ് മുംതാസിനുള്ളത്. അന്നുണ്ടായ കാലാപത്തിൽ കൊല്ലപ്പെട്ട അമ്മയ്‌ക്ക് സമീപം ഇരുന്ന് കരയുന്ന ഒരു കൈക്കുഞ്ഞിനെ ദമ്പതികൾ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ദമ്പതികൾ എടുത്ത് വളർത്തുകയും ചെയ്തു. മുഹമ്മദ് ഇഖ്ബാലും രാഖിയുമാണ് മുംതാസ് ബീവിയെ എടുത്ത് വളർത്തിയത്.

ഇത്രയും വർഷ കാലയളവിൽ ഒരിക്കൽ പോലും ഈ വിവരം അവർ മുംതാസിനോട് പറഞ്ഞിരുന്നില്ല. രണ്ട് വർഷം മുൻപ് ഇക്ബാലിന്റെ ആരോഗ്യം മോശമായി തുടങ്ങിയപ്പോഴാണ് ഇക്കാര്യങ്ങൾ മുംതാസിനോട് പറയുന്നത്. പിന്നാലെ ഇക്ബാൽ മരിക്കുകയും ചെയ്തു. ഇക്ബാലിന്റെ മരണ ശേഷം മുംതാസിന്റെ മകൻ ഷഹബാസ് സോഷ്യൽ മീഡിയയിൽ മുംതാസിന്റെ സഹോദരനെ അന്വേഷിച്ച് പോസ്റ്റുമിട്ടു.

സോഷ്യൽ മീഡിയ വഴി നടത്തിയ അന്വേഷണത്തിൽ മുംതാസിന്റെ കുടുംബ വീട് പട്യാലയിലാണെന്ന് കണ്ടെത്തി. പിന്നാലെ സഹോദരങ്ങൾ കർതാർപുർ ഇടനാഴിയിലൂടെ ദർബാർ സാഹിബ് ഗുരുദ്വാരയിൽ നിന്ന് ഗുരുദാസ്പുരിയിലെ ദേരാ ബാബാ നാനാക് ദേവാലയത്തിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഗുർമീത് സിംഗ്, അമരീന്ദർ സിംഗ്, നരേന്ദ്രസിംഗ് എന്നിവരാണ് മുംതാസിന്റെ സഹോദരങ്ങൾ. സിഖ് മതവിശ്വാസികളായവർക്ക് വിസയില്ലാതെ തന്നെ ഈ ഇടനാഴിയിലൂടെ രണ്ട് ഗുരുദ്വാരയിലേക്കും യാത്ര ചെയ്യാനാകും.

ഇന്ത്യയിലേയും പാകിസ്താനിലേയും പ്രധാനപ്പെട്ട രണ്ട് സിഖ് തീർത്ഥാടന കേന്ദ്രത്തെ ബന്ധിപ്പിക്കുന്ന കർതാർപൂർ ഇടനാഴി 2019ലാണ് തുറക്കുന്നത്. ഇത് യാഥാർത്ഥ്യമായതോടെ അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കർതാർപൂർ വരെ ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് വിസ രഹിത യാത്ര സുഗമമായി. ഈ ഇടനാഴി തുറന്നതിന് മുംതാസും സഹോദരങ്ങളും ഇരുരാജ്യങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.

Tags: sikh
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies