ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും ആശ്രിത നിയമന ഉത്തരവും കൈമാറി കശ്മീർ സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും ആശ്രിത നിയമന ഉത്തരവും കൈമാറി കശ്മീർ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 03:26 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും ആശ്രിത നിയമന ഉത്തരവും കൈമാറി കശ്മീർ സർക്കാർ. ജമ്മു ഡിവിഷണൽ കമ്മീഷണർ രമേശ് കുമാറും ജമ്മു എഡിജിപി മുകേഷ് സിംഗുമാണ് നഷ്ടപരിഹാര തുകയുടെ ചെക്കും നിയമന ഉത്തരവും കുടുംബാംങ്ങൾക്ക് കൈമാറിയത്.

ജമ്മുവിലെ നൗബാദിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് രാഹുൽ ഭട്ടിന്റെ വിധവ മീനാക്ഷി റെയ്‌നയ്‌ക്ക് ജോലി നൽകിയിരിക്കുന്നത്. ബുദ്ഗാം ജില്ലയിലെ ചധൂരയിൽ തെഹ്‌സീൽ ഓഫീസ് ജീവനക്കാരനായിരുന്നു രാഹുൽ ഭട്ട്. കഴിഞ്ഞ 12 നാണ് രാഹുൽ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 2010-11 ലെ കശ്മീരി പണ്ഡിറ്റ് സ്‌പെഷൽ എംപ്ലോയ്‌മെന്റ് പാക്കേജിന്റെ അടിസ്ഥാനത്തിലായിരുന്നു ക്ലറിക്കൽ ജോലിയിൽ രാഹുൽ ഭട്ടിന് നിയമനം ലഭിച്ചിരുന്നത്.

ഭട്ടിന്റെ കൊലപാതകം സർക്കാർ ജീവനക്കാരായ കശ്മീരി പണ്ഡിറ്റുകളുടെ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. അനന്ത് നാഗിൽ ഇവർ പ്രത്യക്ഷ പ്രതിഷേധവും നടത്തിയിരുന്നു. 350 ഓളം വരുന്ന കശ്മീരി പണ്ഡിറ്റുകൾ സർക്കാർ ജോലി ഉപേക്ഷിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിജെപി അടക്കമുളള രാഷ്്ട്രീയ പാർട്ടികൾ ജമ്മു – കശ്മീർ ലഫ്. ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

Tags: KASHMIR PANDITബിജെപികശ്മീരി പണ്ഡിറ്റ്Rahul Bhat
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies