'അദായ് ദിൻ കാ ജോൻപ്ര': ഹിന്ദു, ജൈന ക്ഷേത്ര അവശിഷ്ടങ്ങളുടെ മുകളിലാണ് അജ്മീറിലെ ഈ മസ്ജിദെന്ന് പുരാവസ്തു ഗവേഷകർ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘അദായ് ദിൻ കാ ജോൻപ്ര’: ഹിന്ദു, ജൈന ക്ഷേത്ര അവശിഷ്ടങ്ങളുടെ മുകളിലാണ് അജ്മീറിലെ ഈ മസ്ജിദെന്ന് പുരാവസ്തു ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 05:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരം ഇസ്ലാമിക അധിനിവേശത്തിൽ നശിപ്പിക്കപ്പെട്ടതിന്റെ തെളിവുകളും വാർത്തകളുമാണ് കുറച്ചു ദിവസങ്ങളിലായി വീണ്ടും ചർച്ചയായിരിക്കുന്നത്. ആ കൂട്ടത്തിലേക്ക് ഭാരതം വിസ്മരിച്ചു പോയ ഒരു നിർമ്മിതി വീണ്ടും ചർച്ചയാവുകയാണ്. ഇന്ത്യൻ നാഗരികതയുടെ സമ്പന്നമായ സംസ്‌കാരം മുഗളന്മാരുടെ കൈകളിൽപ്പെട്ട് നശിപ്പിക്കപ്പെട്ടതിന്റെ ഏറ്റവും പഴയ ഉദാഹരണങ്ങളിലൊന്നാണ് അദായ് ദിൻ കാ ജോൻപ്ര മസ്ജിദ്. രാജസ്ഥാനിലെ അജ്മീർ നഗരത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ ഇന്ന് സംരക്ഷിക്കപ്പെട്ടിരിക്കുകയാണ് അദായ് ദിൻ കാ ജോൻപ്ര മസ്ജിദ്.

നൂറ്റാണ്ടുകൾക്ക് മുൻപ് സംസ്‌കൃത പാഠശാല സരസ്വതി ദേവിയുടെ ഒരു ക്ഷേത്രവും സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇന്ന് മസ്ജിദ് പണികഴിപ്പിച്ചിരിക്കുന്നത്. ചൗഹാൻ രാജവംശത്തിലെ രാജാവായിരുന്ന മഹാരാജ വിഗ്രഹരാജ നാലാമൻ ആണ് സരസ്വതി കാന്തഭരൻ മഹാവിദ്യാലയം എന്ന സംസ്‌കൃത പാഠശാല പണി കഴിപ്പിച്ചതെന്ന് രേഖകൾ ചൂണ്ടികാട്ടുന്നു. രേഖകൾ അനുസരിച്ച് യഥാർത്ഥത്തിൽ കെട്ടിടം ചതുരാകൃതിയിലായിരുന്നു. ഓരോ കോണിലും ഓരോ ഗോപുരം ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് സരസ്വതി ദേവിയുടെ ക്ഷേത്രം നിലനിന്നിരുന്നത്.

വർഷങ്ങൾക്ക് മുൻപ് 1153 CE ലെ ഒരു ഫലകം ഇവിടെ നിന്ന് ലഭിച്ചിരുന്നു. ഇത് പണ്ട് ഇവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രവും സംസ്‌കൃത പാഠശാലയും ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. സേത് വിരംദേവ എന്ന രാജാവ് ഈ നിർമ്മിതി പുനർനിർമ്മിച്ചതായും രേഖകൾ ചൂണ്ടികാണിക്കുന്നു.പിന്നെ എങ്ങനെയാണ് അവിടെ മസ്ജിദ് നിർമ്മിച്ചതെന്ന് ചരിത്രകാരന്മാർ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.

1192 CE ൽ മുഹമ്മദ് ഘോരി, മഹാരാജാ പൃഥിരാജ് ചൗഹാനെ പരാജയപ്പെടുത്തി അജ്മീർ കീഴടക്കി. നഗരത്തിലെ ക്ഷേത്രങ്ങൾ നശിപ്പിക്കാൻ അദ്ദേഹം തന്റെ അടിമയായിരുന്ന ജനറൽ കുത്തബ് ഉദ് ദിൻ ഐബക്കിനോട് ഉത്തരവിട്ടു. എത്രയും വേഗം ക്ഷേത്രത്തിന്റെ സ്ഥാനത്ത് ഒരു മസ്ജിദ് നിർമ്മിക്കാനും ഉത്തരവിട്ടു. അതാണ് പിന്നീട് അദായി ദിൻ കാ ജോപ്ര എന്ന മസ്ജിദായി മാറിയത്. 25-30 ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ പള്ളിയുടെ നിർമ്മാണത്തിൽ ഉപയോഗിച്ചതിനാൽ, മസ്ജിദിന്റെ ഏത് ഭാഗമാണ് യഥാർത്ഥത്തിൽ ഒരു സരസ്വതി ക്ഷേത്രവും സംസ്‌കൃത സ്‌കൂളും ആയിരുന്നതെന്ന് വേർതിരിച്ചറിയാൻ എളുപ്പമല്ല എന്നത് ശ്രദ്ധേയമാണ്.

1871ൽ എഎസ്ഐയുടെ ഡയറക്ടർ ജനറലായി ചുമതലയേറ്റ അലക്സാണ്ടർ കണ്ണിംഗ്ഹാം, 1862-63-64-65 വർഷങ്ങളിൽ ഉണ്ടാക്കിയ നാല് റിപ്പോർട്ടുകളിൽ മസ്ജിദ് സംബന്ധമായ വിശദമായ വിവരണം നൽകുന്നുണ്ട്. മസ്ജിദ് നിലനിൽക്കുന്ന സ്ഥലം പരിശോധിച്ചപ്പോൾ, നിരവധി ഹിന്ദു ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചതെന്ന് മനസിലായതായി അദ്ദേഹം രേഖപ്പെടുത്തി. മറ്റു റിപ്പോർട്ടുകൾ പ്രകാരം , 1990-കൾ വരെ, മസ്ജിദിനുള്ളിൽ നിരവധി പുരാതന ഹൈന്ദവ ശിൽപങ്ങൾ ചിതറിക്കിടപ്പുണ്ടായിരുന്നു. 90-കളിൽ, അവയെ സംരക്ഷിക്കുന്നതിനായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

Tags: hindu templemosque
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies