പ്രളയക്കെടുതിയിൽ അസം; 7.12 ലക്ഷം പേർ ദുരിതത്തിൽ; മരണം 14 ആയി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രളയക്കെടുതിയിൽ അസം; 7.12 ലക്ഷം പേർ ദുരിതത്തിൽ; മരണം 14 ആയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 08:48 am IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: കനത്ത മഴയെ തുടർന്ന് ദുരിതത്തിലായി അസം. ഇത് വരെ 29 ജില്ലകളിലായി 7.12 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ട് മരിച്ചവരുടെ എണ്ണം 14 ആയി. ഇന്നലെ മാത്രം നാല് പേർക്കാണ് പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടത്.

ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വ്യോമസേന ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്.

നിരവധി പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. നവ്ഗാവ് ജില്ലയിൽ മാത്രം മൂന്നര ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഭക്ഷണ വിതരണത്തിനായി ഹെലികോപ്റ്ററുകൾ ആണ് ഉപയോഗിക്കുന്നത്. 343 ദുരിതാശ്വാസ ക്യാമ്പുകളിലായി എൺപത്തിഏഴായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. ദുരന്തത്തിന്റെ ആഘാതത്തെ കുറിച്ച് പഠിക്കാൻ ഐ എസ് ആർ ഓ യുടെ വിദഗ്‌ദ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പ്രളയം ബാധിച്ച 29 ജില്ലകളിലെ 2,251 വില്ലേജുകളിലായി ആകെ 80036.90 ഹെക്ടർ കൃഷി നശിച്ചു. 234 ദുരിതാശ്വാസ ക്യാമ്പുകളിലായി 74,705 പേർ അഭയം പ്രാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടുപോയ 269 പേരെ രക്ഷപ്പെടുത്തി, വ്യോമസേനയുടെ സഹായത്തോടെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 24 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ദിമ ഹസാവോ ജില്ലയിൽ എത്തിച്ചു.സംസ്ഥാന സർക്കാർ കച്ചാർ, ദിമ ഹസാവോ ജില്ലകൾക്ക് സഹായധനമായി 2 കോടി രൂപ വീതം അധികമായി അനുവദിച്ചു.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി കച്ചാർ, ഹോജായ്, ദരാംഗ്, ബിശ്വനാഥ്, നാഗോൺ, മോറിഗാവ്, ദിമ ഹസാവോ എന്നിവിടങ്ങളിലെ ദുരന്തനിവാരണ അതോറിറ്റികളെ പിന്തുണയ്‌ക്കാൻ സാങ്കേതിക വിദഗ്ധരുടെയും കൺസൾട്ടന്റുമാരുടെയും ഏഴ് ടീമുകളെ യുനിസെഫ് വിന്യസിച്ചിട്ടുണ്ട്. സ്ഥിതി കൂടുതൽ ഗുരുതരമാകുകയാണെങ്കിൽ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാൻ സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള ദുരന്ത പ്രതികരണ സേനയെ വർദ്ധിപ്പിക്കാനും അസം ദുരന്ത നിവാരണ അതോറിറ്റി ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

Tags: Assam floods
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies