കുടയുടെ വില 'വെറും' ഒരു ലക്ഷം; പക്ഷേ മഴയത്ത് ചൂടിയാൽ നനയും;പിന്നെ എന്തിനാണ് സാറേ കുട
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുടയുടെ വില ‘വെറും’ ഒരു ലക്ഷം; പക്ഷേ മഴയത്ത് ചൂടിയാൽ നനയും;പിന്നെ എന്തിനാണ് സാറേ കുട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 02:56 pm IST
FacebookTwitterWhatsAppTelegram

കോരിച്ചൊരിയുന്ന ഈ വേനൽ മഴയിൽ കുടയെടുക്കാൻ മറന്നാലുള്ള അവസ്ഥയെന്താണ്.ദേഹം മൊത്തം നനയും അല്ലേ? വിവിധ വർണങ്ങളിലും വലുപ്പത്തിലുമുള്ള കുടകൾ നമ്മെ മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷിക്കുന്നു.അതിന് വേണ്ടി ആണല്ലോ ഈ കുട കണ്ടുപിടിച്ചത് തന്നെ.എന്നാൽ ഇതിനൊന്നും ഉപകാരപ്പെടാത്ത ഒരു കുടയാണ് ഇപ്പോൾ ഫാഷൻ ലോകത്തെ പ്രധാന ചർച്ചാ വിഷയം.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ബ്രാൻഡുകളാണ് ഗുച്ചിയും അഡിഡാസും. ഇവർ രണ്ടുപേരും ചേർന്ന് പുറത്തിറക്കിയ കുടയാണ് ഫാഷൻ പ്രേമികളെ ആകെ കൺഫ്യൂഷനിലാക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപ വില വരുന്ന ഈ കുട പക്ഷേ മഴയത്ത് ഉപയോഗിക്കാൻ സാധിക്കില്ലത്രേ. അതായത് ഈ കുടയുമായി മഴയിൽ ഇറങ്ങിയിട്ട് ഒരു കാര്യവുമില്ല, കുടയും കുട ചൂടിയ ആളുമെല്ലാം നനഞ്ഞു കുളിക്കും.ഒരു ചാറ്റൽ മഴയിൽ നിന്ന് പോലും ഈ കുട നിങ്ങൾക്ക് സംരക്ഷണം നൽകില്ലെന്ന് സാരം.

നല്ല വെയിലത്ത് ഈ കുട ചൂടിയാൽ എല്ലാ കുടകളേയും പോലെ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാം എന്നത് മാത്രമാണ് ഉപയോഗം. അല്ലെങ്കിൽ ഒരു ഭംഗിക്ക് ചൂടി നടക്കാം എന്നു മാത്രം. വിലപിടുപ്പുള്ള കുടയെന്ന ഗമ മാത്രമേ ആളിനുള്ളൂ എന്നർത്ഥം. പ്രധാനമായും സെലിബ്രിറ്റികളെ ലക്ഷ്യമിട്ടാണ് ഈ കുട പുറത്തിറക്കുന്നത്.കുടയുടെ ഹാൻഡിൽ ‘ജി’ ആകൃതിയിലാണ്. ഗുച്ചിയുടേയും അഡിഡാസിന്റേയും ലോഗ പ്രിന്റ് ചെയ്തതാണ് കുടയുടെ ശീല.മഴയിൽ നിന്നുപോലും സംരക്ഷണം ഇല്ലാതെ എന്തിനാണ് ഇത്രയധികം രൂപയ്‌ക്ക് കുട പുറത്തിറക്കുന്നത് എന്താണ് സമൂഹമാദ്ധ്യമങ്ങളിൽ കുടയെ പറ്റി ഉയരുന്ന പ്രധാന ചോദ്യം.

ചൈനീസ് വിപണിയിലാണ് കുട ഇറക്കിയത്. ചൈനയിലെ സോഷ്യൽ മീഡിയ സൈറ്റായ വെബിയോയിലും കുടയെ പറ്റിയുള്ള ചർച്ചകൾ പൊടിപൊടിക്കുകയാണ്.  1980കളിലെയും 90കളിലെയും ഫാഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച കുട ഇറ്റലിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്നതിനാൽ ചർമ സരംക്ഷണത്തിന് അനുയോജ്യമാണെന്നും കമ്പനി പ്രത്യേകതകളായി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇത്ര വലിയ വിലയ്‌ക്ക് വാട്ടർ പ്രൂഫ് അല്ലാത്ത  കുട വേണ്ട എന്ന നിലപാടിലാണ് ചൈനക്കാർ. കുടയേയും അതിന്റെ വിലയേയും പരിഹസിച്ച് നിരവധി ട്രോളുകളും ഇപ്പോൾ വ്യാപകമാകുന്നുണ്ട്.

Tags: FashionUmbrella
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

Latest News

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies