ഡോക്ടറായി ചമഞ്ഞ് രോഗികളെ പരിശോധിച്ചു; മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടർ പിടിയിൽ

Published by
Janam Web Desk

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആൾമാറാട്ടം നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. പൂന്തുറ സ്വദേശി നിഖിലാണ് അറസ്റ്റിലായത്.

നിഖിൽ രോഗികളെ പരിശോധിക്കുന്നത് കണ്ട് സംശയം തോന്നിയ മറ്റ് ഡോക്ടർമാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസെത്തി നിഖിലിനെ കസ്റ്റഡിയിലെടുത്തു.

നേരത്തെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് വ്യാജ ഡോക്ടറെ പിടികൂടിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ പി.ജി ഡോക്ടർമാരുടെ വിശ്രമമുറിയിൽ നിന്നാണ് ഡോക്ടറായി ചമഞ്ഞ 24-കാരിയെ പിടികൂടിയത്. ഇവർ കല്ലറ സ്വദേശിനിയായിരുന്നു.

 

 

Share
Leave a Comment